
കൂട്ടാലയിൽ ചാക്കിൽ കെട്ടിയ നിലയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി.
കൂട്ടാലയിൽ ചാക്കിൽ കെട്ടിയ നിലയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് വീട്ടിൽ 73 വയസ്സുള്ള സുന്ദരൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാലുകൾ ശരീരത്തോട് ചേർത്ത് മടക്കി കെട്ടിയ നിലയിലായിരുന്നു. മകൻ അച്ഛനെ കൊലപ്പെടുത്തിയതായാണ് പ്രാഥമിക നിഗമനം. മകൻ സുമേഷിന് വേണ്ടി പോലീസ് തിരച്ചിൽ നടത്തുന്നു.
ഇന്ന് ഉച്ചയോടെ സുന്ദരനെ കാണാതായത്. സുന്ദരൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടുകാർ എത്തിയപ്പോൾ ഇയാളെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ നിന്നും 50 മീറ്റർ ദൂരത്തിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കമ്മീഷണർ ഇളങ്കോ ആർ ഐ പി എസ്, മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്ത് എത്തി മേൽ നടികൾ സ്വീകരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
