December 8, 2025

കേരള വനം-വന്യജീവി വകുപ്പും ഭാരതീയ ചികിത്സാവകുപ്പും സംയുക്തമായി മണിയൻ കിണർ ഉന്നതിയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Share this News
മണിയൻ കിണർ ഉന്നതിയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മണിയൻ കിണർ ഉന്നതിയിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് പ്രദേശവാസികൾക്ക് ആശ്വാസവും ആരോഗ്യപരമായ മാർഗ്ഗനിർദ്ദേശങ്ങളും നൽകി  സമാപിച്ചു. രാവിലെ 11 മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 2 മണിയോടെയാണ് അവസാനിച്ചത്. ഏകദേശം 84 ഓളം ആളുകൾ ഈ മെഡിക്കൽ ക്യാമ്പിൽ പങ്കാളികളായി.ക്യാമ്പിൽ പങ്കെടുത്തവർക്ക് ആയുർവേദ ചികിത്സയും ഔഷധങ്ങളും ആശുപത്രിയിൽ ലഭ്യമാക്കി. ജില്ല ആയുർവേദ ആശുപത്രിയിൽ നിന്ന് സൗജന്യമായി ലഭ്യമാക്കിയതും, ക്യാമ്പിൻ്റെ ആവശ്യത്തിനായി FDA വാങ്ങി നൽകിയതുമായ ‘ഔഷധി’യുടെ മരുന്നുകളാണ് ക്യാമ്പിൽ വിതരണം ചെയ്തത്. ആരോഗ്യപരമായ സംശയങ്ങൾ ദൂരീകരിക്കാനും പ്രാഥമിക ചികിത്സ നൽകാനും ക്യാമ്പ് സഹായകമായി. ക്യാമ്പിൽ
ചികിത്സാ സേവനങ്ങൾ നൽകുന്നതിനായി 11 പേരടങ്ങുന്ന വിദഗ്ദ്ധ മെഡിക്കൽ സംഘത്തിൽ ഇവരിൽ 3 ഡോക്ടർമാർ, 2 ഫാർമസിസ്റ്റുകൾ, 2 അറ്റൻഡർമാർ, 2 ഒഫ്താൽമോളജിസ്റ്റുകൾ, 2 ഹൗസ് സർജൻമാർ എന്നിവർ ഉൾപ്പെടുന്ന് വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ സാന്നിധ്യം ക്യാമ്പിന്റെ ഗുണമേന്മ വർദ്ധിപ്പിച്ചു. ടി.എൻ. രാജേഷ് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി രവീന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സുബൈദ അബൂബക്കർ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ അധ്യക്ഷയായി ചടങ്ങിന് നേതൃത്വം നൽകി. കൂടാതെ, ഊര് മൂപ്പൻ കുട്ടൻ, ഇഡിസി ചെയർമാൻ വിജയൻ, യു. സജീവ് കുമാർ (Dyrfo) ഒളകര വാണിയംപാറ സ്റ്റേഷനിലെ ജീവനക്കാർ, മണിയൻ കിണർ ഉന്നതി അംഗങ്ങൾ തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ക്യാമ്പിൽ പങ്കെടുത്തുകൊണ്ട് പരിപാടിക്ക് പിന്തുണ നൽകി. ക്യാമ്പിൽ എത്തിയ പൊതുജനങ്ങൾക്ക് ചായയും ബിസ്കറ്റും വിതരണം ചെയ്തു. മെഡിക്കൽ ടീമിന്റെ സൗകര്യങ്ങൾക്കായി ഭക്ഷണവും ഒരുക്കിയിരുന്നു. ഇത് ക്യാമ്പിൽ പങ്കെടുത്തവർക്കും സേവനം നൽകിയവർക്കും വലിയ സഹായമായി. സമഗ്രമായ ആയുർവേദ ചികിത്സയും ആരോഗ്യപരമായ അവബോധവും നൽകാൻ ക്യാമ്പ് സഹായകമായി. ഇത്തരം ക്യാമ്പുകൾ സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്ക് ആരോഗ പ്രാപ്യമാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!