
തൃശൂർ, മാള മെറ്റ്സ് കോളേജിൽ കേരള പ്രകൃതി സംരക്ഷണ സംഘത്തിൻ്റെ “ഭൂമികക്ക് ഒരു തൈ” എന്ന പ്രോഗ്രാമിൻ്റെ ജില്ലാതല ഉദ്ഘാടനം നടന്നു
പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ നേതൃത്വത്തിൽ ജൂലൈ 25 മുതൽ സംസ്ഥാനവ്യാപകമായി നടത്തപ്പെടുന്ന “ഭൂമികക്ക് ഒരു തൈ” പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൃശ്ശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വെച്ച് നടന്നു. കോളേജിലെ നാച്ചുറൽ ക്ലബ്ബാണ് ചടങ്ങിന് നേതൃത്വം നൽകിയത്. കോളേജ് മീഡിയ റൂമിൽ സംഘടിപ്പിച്ച ചടങ്ങിൽ സാമൂഹ്യപ്രവർത്തകനായ കരിം പന്നിത്തടം കേരള സംസ്ഥാന പ്രകൃതി സംരക്ഷണ സംഘം കോർഡിനേറ്റർ ഷാജി തോമസ് എന്നിവർ ചേർന്ന് ഫലവൃക്ഷത്തൈകൾ കോളേജിന് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രകൃതിയെ അടുത്ത തലമുറയ്ക്ക് വേണ്ടി സംരക്ഷിച്ചു നിർത്തേണ്ട ചുമതല ഇന്നത്തെ തലമുറയ്ക്ക് ഉണ്ടെന്ന് ഉദ്ഘാടന പ്രസംഗം നടത്തിയ കരിം പന്നിത്തടം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.
“ഭൂമികക്കൊരു തൈ” പദ്ധതിയുടെ ഭാഗമായുളള ബ്രോഷർ കൈമാറ്റവും ഇതിനോടൊപ്പം നടന്നു.
പരിപാടിയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി പ്രകൃതിയെക്കുറിച്ചുള്ള ക്വിസ് മത്സരം സംഘടിപ്പിക്കുകയും, വിജയികളായ രണ്ടാംവർഷ ബിബിഎ വിദ്യാർത്ഥികളായ ആദിത്യക്കും നബാലിനും സമ്മാനമായി ഫലവൃക്ഷത്തൈകൾ നൽകുകയും ചെയ്തു. പ്രകൃതിക്കു ദോഷകരമായി തീരുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾ നിരോധിക്കുകയും നല്ലരു നാളേക്കു വേണ്ടി വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കും എന്നും വിദ്യാർത്ഥികൾ ഐക്യകണ്ഠേന തീരുമാനമെടുത്തു.
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് സ്വാഗതവും കോളേജ് നാച്ചുറൽ ക്ലബ്ബ് കോർഡിനേറ്റർ പ്രൊഫ. സരിത.കെ. നന്ദിയും പറഞ്ഞു.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
