
പീച്ചി ഗവ ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിൻ്റെ നിർമ്മാണോദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിച്ചു
പീച്ചി ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ നവീകരിക്കുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു. മൂന്ന് കോടി രൂപ ധനസഹായത്തോടെ കായിക യുവജനകാര്യ വകുപ്പാണ് പദ്ധതി നടപ്പാക്കുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു മുഖ്യാതിഥിയായിരുന്നു. സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് അഷറഫ് എപിഎം പദ്ധതി വിശദീകരണം നടത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് രേഖ രവീന്ദ്രൻ സി നന്ദിയും പറഞ്ഞു.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഇ.ടി ജലജൻ, സുബൈദ അബൂബക്കർ, പീച്ചി വാർഡ് മെമ്പർ ബാബു തോമസ്, മയിലാട്ടുംപാറ വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ, ജിനേഷ് പീച്ചി, രാജു പാറപ്പുറം, ജോസുകുട്ടി സി.വി, ശിവരാജ് പി.ആർ, കുര്യൻ, പ്രിൻസിപ്പൽ ഗിരീശൻ എ, പി.ടി.എ പ്രസിഡന്റ് ഹംസ ഇ എന്നിവർ സംസാരിച്ചു. പിടിഎ, എംപിടിഎ, എസ്എംസി, വികസന സമിതി, ഒഎസ്എ അംഗങ്ങൾ, മാതാപിതാക്കൾ, പ്രദേശവാസികൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

