
വിദേശജോലി തട്ടിപ്പ്; ഇടനിലക്കാരനായ പൂവൻചിറ സ്വദേശി അറസ്റ്റിൽ
വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം
ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് രണ്ടുകോടി രൂപ തട്ടിയെടുത്ത കേസിൽ ഇടനിലക്കാരൻ അറസ്റ്റിൽ. പൂവൻചിറ സ്വദേശി ശ്രീജിത്തിനെയാണ് പീച്ചി പോലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെ ട്ട് പീച്ചി പോലീസ് സ്‌റ്റേഷൻ പരിധിയിൽ 30 പേർ പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശി പ്രണവ് പ്രകാശിനെ ഏലൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 150-ൽ അധികം ഉദ്യോഗാർഥികളെയാണ് ഇയാൾ വഞ്ചിച്ചത്. എറണാകുളം രാജാജി റോഡിൽ എസ്‌ജിഐ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി വരുകയായിരുന്നു പ്രണവ് പ്രകാശ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
