
ചെമ്പൂത്ര ശ്രീഭദ്ര വിദ്യമന്ദിറിൽ ശാസ്ത്ര പ്രവർത്തി പരിചയമേള നടത്തി
ചെമ്പൂത്ര ശ്രീഭദ്രവിദ്യമന്ദിറിൽ 2025 അധ്യയന വർഷത്തെ ശാസ്ത്ര പ്രവർത്തി പരിചയമേള നടത്തി. സ്കൂൾ ട്രഷറർ ചന്ദ്രൻ വി കെ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു. ഗണിത സാമൂഹ്യ ശാസ്ത്രവിഷയങ്ങളിൽ വിവിധതരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു . ഔഷധ ചെടികളുടെയും ഫലവൃക്ഷതൈകളുടെയും പയറുവർഗ്ഗസസ്യങ്ങളുടെയും ദശപുഷ്പങ്ങളുടെയും മറ്റു ശാസ്ത്ര പഠന സാമഗ്രികളുടെയും പ്രദർശനം ഉണ്ടായിരുന്നു . സ്കൂൾ പ്രിൻസിപ്പൽ ജയ .കെ വിജയികളെ അനുമോദിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
