
മൈലാട്ടുംപാറയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി
പിച്ചി ഡാമിന്റെ വലതുകര കനാലും കടന്നാണ് മഞ്ഞക്കുന്ന് പ്രദേശത്തെ ആലിൻചുവട് ഭാഗത്ത് കട്ടാന എത്തിയതും കൃഷി നശിപ്പിച്ചതും മേക്കര ഗിതയുടെ കായ്ക്കാൻ തുടങ്ങാറായ തെങ്ങുകളും , കോടിയാട്ടിൽ മത്തായി, മേക്കര ജയൻ ,കോടിയാട്ടിൽ ഔസേഫ് തുടങ്ങിയവരുടെ വാഴയുമാണ് നശിപ്പിച്ചത്.കുറച്ച് വർഷങ്ങളായി മൈലാട്ടും പാറയിൽ കാട്ടാന ശല്യം രൂക്ഷമാണ്
മലയോരപ്രദേശമായ മൈലാട്ടും പാറയുടെ വിവിധ പ്രദേശങളിൽ കാട്ടാന ഇറങ്ങാത്ത ഒരു ദിവസം പോലും ഇല്ല.നിരന്തരം കാട്ടാനകൾ ഇറങ്ങുന്നതിനാൽ മൈലാട്ടുംപാറ മേഘലയിലെ ഭൂരിഭാഗം കർഷകരുടെ തെങ്ങ്, കവുങ്ങ് ഉൾപെടെയുള്ള കാർഷിക വിളകൾ കാട്ടാന നശിപ്പിച്ച് കളഞ്ഞു.പുതിയ വിളകൾ വെച്ച് പിടിപ്പിച്ചാലും നശിപ്പിച്ച് കളയും
മൈലാട്ടുംപാറയിൽ സ്ഥാപിച്ചിരുന്ന സോളാർ വേലികൾക്ക് കേട് സംഭവിച്ചതും മറ്റ് പ്രതിരോധ നടപടികൾ ഇല്ലാത്തതുമാണ് ഈ പ്രദേശത്ത് കാട്ടാന ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതിന് കാരണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈപ്രസിഡന്റ ഷിബു പോളും മുൻ പഞ്ചായത്ത് അംഗം കെ.പി എൽദോസും ആരോപിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
