
താലൂക്ക് വികസന സമിതി യോഗത്തിൽ പരാതികൾ ഉന്നയിച്ച് വികസന സമിതി അംഗം കെ.സി.അഭിലാഷ്
തൃശൂർ താലൂക്ക് വികസന സമിതി യോഗത്തിൽ വികസന സമിതി അംഗം കെ സി അഭിലാഷ് പാണഞ്ചേരി പഞ്ചായത്തിൽ അടിയന്തരമായി പരിഗണിക്കേണ്ട വിവിധ വിഷയങ്ങൾ ഉന്നയിച്ചു പരാതികൾ നൽകി.
മുടിക്കോട് കല്ലിടുക്ക് പ്രദേശങ്ങളിൽ നടക്കുന്ന അടിപ്പാതയുടെ നിർമ്മാണം
ജീവനക്കാരില്ലാത്തതുകൊണ്ട് വളരെ മന്ദഗതിയിലാണ് നടക്കുന്നത്. ജനങ്ങളുടെ യാത്രയെ തടസ്സപ്പെടുത്തുന്ന ഇത്തരം നിർമ്മാണങ്ങൾ എത്രയും വേഗത്തിൽ പൂർത്തീകരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണം.
മുടിക്കോട്,കല്ലിടുക്ക് അടി പാതകളുടെ നിർമ്മാണത്തിനു മുമ്പ് സർവീസ് റോഡുകൾ ബലപ്പെടുത്താത്തതുമൂലം ഈ പ്രദേശങ്ങളിൽ സർവീസ് റോഡുകൾ പാടെ തകർന്നു ഇപ്പോൾ രൂക്ഷമായ ഗതാഗതകുരുക്കാണ്. എത്രയും വേഗം ഈ സർവീസ് റോഡുകൾ ഗതാഗത യോഗ്യമാക്കണം.
വാണിയമ്പാറ പ്രദേശത്ത് മേൽപാത നിർമ്മാണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ സർവീസ് റോഡുകൾ ബലപ്പെടുത്തുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണം
പട്ടിക്കാട് ബസാർ റോഡ് കല്ലിടുക്ക് ഭാഗം നേരിട്ട് താണിപ്പാടം പഞ്ചായത്ത് റോഡുമായി ബന്ധപ്പെടുത്തി ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ നിർമ്മാണം നടപ്പിലാക്കണം
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1600 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം കൊടുത്തിരുന്ന ജലനിധി പദ്ധതി ഒരു വർഷത്തിനു മുകളിലായി പൂർണമായി നിലച്ചിരിക്കുന്നു. വൈദ്യുതി ബില്ല് അടക്കാത്തതും മോട്ടർ മോഷണം പോയതുമാണ് കാരണം. പുതിയ മോട്ടോർ വയ്ക്കാതെ ആയപ്പോൾ ഇലക്ട്രിസിറ്റി വകുപ്പ് ട്രാൻസ്ഫോർമർ അടക്കം നീക്കം ചെയ്തു. മോഷണം പോയ മോട്ടോറിന്റെ പേരിൽ പോലീസിൽ പരാതി കൊടുക്കുകയോ, പുതിയത് സ്ഥാപിക്കുകയോ നാളിത് വരെ ചെയ്തില്ല. പഞ്ചായത്തിന്റെ നിരുത്തരവാദപരമായ നടപടികൾ അവസാനിപ്പിച്ച് കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ട കാര്യങ്ങൾ വേഗത്തിൽ നടപ്പിലാക്കുക.
കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ പീച്ചി ഡാമിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണം, മുൻ എംഎൽഎയുടെ കാലത്ത് നടപ്പിലാക്കിയ മ്യൂസിക് ഫൗണ്ടൻ, ചിൽഡ്രൻസ് പാർക്ക് എന്നിവ പ്രവർത്തനക്ഷമമാക്കുക, ഡാം തുറന്നു വിട്ടതും ആയി ബന്ധപ്പെട്ട് തകർന്നുപോയ ചുറ്റുമതിലുകൾ, ഡാമിനകത്തെ മറ്റു നിർമ്മിതികൾ എല്ലാം പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ വേണ്ട നടപടികൾ ഓണത്തിന് മുമ്പ് പൂർത്തീകരിക്കുക. (കുടിവെള്ളം, ശുചിമുറി അടക്കം)
കേരളത്തിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമായ പീച്ചി ഡാം ഇന്ന് കാടുപിടിച്ച് വളരെ ശോചനീയമായ അവസ്ഥയിലാണ്. ഓണക്കാലം വരാൻ പോവുകയാണ്. ഇപ്പോൾ വെള്ളം തുറന്നു വിട്ടിരിക്കുന്നു. ടുറിസ്റ്റുകൾ വരേണ്ട ഈ സമയത്ത് കാട് വീശുന്നതിന് വേണ്ടി തൊഴിലാളികളെ ഭരണ കക്ഷി പാർട്ടി നോക്കി എടുക്കുന്നു.
ഡിഎംസി കമ്മിറ്റി നിലവിൽ ഇല്ലാത്ത ഈ സമയത്ത് ആർക്കാണ് ഇത്തരം നിയമനങ്ങൾ നടപ്പിലാക്കാനുള്ള അധികാരം. ജില്ലാ ടൂറിസം കമ്മിറ്റി ചെയർമാൻ കൂടിയായ കളക്ടറുടെ അനുവാദത്തോടുകൂടി ആണോ അവിടെ ഇത്തരത്തിൽ നിയമനം നടത്തുന്നത്. അങ്ങനെയാണെങ്കിൽ ആളെ എടുക്കുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കണം ( ഡാം ചുറ്റളവ്, വയസ്സ്, പോലീസ് ക്ലിയറൻസ് ) തുടങ്ങി നിബന്ധനകൾ വ്യക്തമാക്കണം. ഡാമിലെ വർക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കണമെങ്കിൽ താത്കാലികമായി
ഡാമിനോട് ചേർന്ന് കിടക്കുന്ന പീച്ചി വാർഡിലെയും മൈലാട്ടുംപാറ വാർഡിലേയും ഡാമിനോട് ചേർന്ന് കിടക്കുന്ന മറ്റു വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെയും ഉപയോഗിച്ച് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 15 ദിവസം കൊണ്ട് അവിടുത്തെ ഇത്തരം പ്രവർത്തികൾ പൂർത്തിയാക്കാൻ കഴിയും. അല്ലാതെ ഭരണകക്ഷിയുടെ ബ്രാഞ്ച് കമ്മിറ്റി തീരുമാനിക്കുന്ന ആളുകളെ കൊണ്ടുവന്ന് പിൻവാതിൽ നിയമനം നടപ്പിലാക്കരുത്
2024 ൽ പീച്ചി ഡാം അനിയന്ത്രിതമായി തുറന്നുവിട്ടതിനെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
റവന്യൂ മന്ത്രി മൂന്നുമാസത്തിനകം നഷ്ടപരിഹാരം നൽകും എന്നു പറഞ്ഞു. എന്നാൽ 20% ആളുകൾക്ക് പോലും നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞിട്ടില്ല. അതും തുച്ഛമായ 5000 രൂപയാണ് നൽകിയത്.
വെള്ളം കയറിയ കർഷകരുടെയും വ്യാപാരികളുടെയും നഷ്ടങ്ങൾക്ക് ഒരു തരത്തിൽ ഉള്ള നഷ്ട പരിഹാരവും നൽകിയിട്ടില്ല. എത്രയും വേഗം ആവശ്യമായ നഷ്ടപരിഹാരം അർഹമായ വ്യക്തികൾക്ക് നൽകുക.
കൂട്ടാല ടി കെ ആർ റോഡിന്റെ ശോചനീയാവസ്ഥ ഇതേ താലൂക്ക് സമിതിയിൽ രണ്ടുവർഷം മുമ്പ് അവതരിപ്പിച്ചതാണ്. അന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പു നൽകിയതും ആണ്. എന്നാൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നാളിത് വരെയായി യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല. റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണം എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

