അഡ്വ . ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം ചെയ്തു.

വാണിയംപാറ ഇ.എം.എസ് കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.
വാണിയമ്പാറ ഇ.എം.എസ് കലാസംസ്കാരിക വേദിയുടെ നേതൃത്വത്തിൽ 2024- 25 SSLC, +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കലും നടത്തി. വാണിയംപാറ പാൽ സൊസൈറ്റി ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ യുവജന കമ്മീഷൻ അംഗവും DYFI കേന്ദ്ര കമ്മറ്റി അംഗവുമായ അഡ്വ. ഗ്രീഷ്മ അജയ്ഘോഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇ.എം.എസ് കലാസാംസ്കാരിക വേദി പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജി മുതിരക്കാലായിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ CPIM പാണഞ്ചേരി LC സെക്രട്ടറിമുഖ്യ അതിഥി മനു പുതിയാമഠം വും , മാത്യൂ നൈനാൻ, ഷാജി MM , എൻ .കെ വിജയൻ കുട്ടി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും പ്രദേശത്തെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളായ തൃശ്ശൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ ക്ഷീരമത്സ്യ സഹകരണ വിഭാഗത്തിൽ മത്സരിച്ച് വിജയിച്ച ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാത്യു നൈനാൻ, പ്രാദേശിക വാർത്തകൾ ജനങ്ങളിക്ക് എത്തിക്കുന്ന പാണഞ്ചേരി അപ്ഡേഷൻ്റെ റിപ്പോർട്ടർ രാഹുൽ എൻ സി, എംഎംഎ ചാമ്പ്യൻഷിപ്പിൽ മിക്സഡ് ബോക്സിങ് (23 kg) ഇനത്തിൽ സ്വർണ്ണ മെഡൽ ജേതാവായ ഉത്തരാ നിഖിൽ, ശാന്തിനികേതൻ വിശ്വഭാരതി സർവ്വകലാശാലയിൽ നിന്നും മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് മൂന്നാം റാങ്ക് നേടിയ കൃഷ്ണപ്രിയ, ഡെന്റൽ ബിരുദം നേടിയ ഫ്ലെസി മേരി ഷാജി, ഇഎംഎസ് കലാസാംസ്കാരിക വേദി സ്ഥാപക പ്രസിഡൻറ് കെ കെ രാധാകൃഷ്ണൻ എന്നിവരെ ആദരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

