
വാണിയമ്പാറയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം
പാലക്കാട് ദിശയിലേക്ക് പോകുന്ന കാറും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്ത് എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ 5:45 നാണ് അപകടം സംഭവിച്ചത്. വാണിയംപാറ പ്രദേശത്ത് ഗതാഗത നിയന്ത്രണത്തിൽ വരുത്തിയ മാറ്റം പലയാത്രക്കാർക്കും മനസ്സിലായിട്ടില്ല എന്നുള്ളത് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകുന്നു.അടിപ്പാതനിർമ്മാണം നടക്കുന്ന ഭാഗത്ത് യൂടേൺ എടുക്കാനുള്ള സൗകര്യം വേണമെന്ന ആവശ്യം ജനങ്ങൾക്ക് ഉണ്ട്.എളനാട്, ചേലക്കര എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ തൃശ്ശൂർ ഭാഗത്തേക്ക് പോകണമെങ്കിൽ കുറച്ചു ദൂരം എതിർദിശയിൽ സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.അതിനു പരിഹാരമായി ജനങ്ങളുമായി കൂടിയാലോചിച്ചു ഒരു തീരുമാനമെടുക്കണം എന്നാണ് ജനകീയ ആവശ്യം. വാണിയംപാറയിൽ നടപ്പാക്കുന്ന ഗതാഗത നിയന്ത്രണത്തിൽ യാത്രക്കാർ ജാഗ്രത പാലിക്കുക
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
