
കെപിസിസി കലാ സാംസ്കാര സാഹിതി പാണഞ്ചേരി മണ്ഡലം ചെയർപേഴ്സൺ ആയി ബീന ബി മുടിക്കോടിനെ തെരഞ്ഞെടുത്തു. കൺവീനർ വർഗീസ് വട്ടംകാട്ടിലിനെയും , ട്രഷററായി ജോസ് മൈനാട്ടിലിനെയും നിയമിച്ചതായി സംസ്കാര സാഹിതി തൃശൂർ ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ, ജില്ല കൺവീനർ അനിൽ സമ്രാട്ട് എന്നിവർ അറിയിച്ചു. പാണഞ്ചേരിയിലെ പൊതുപ്രവർത്തന രംഗത്ത് വ്യത്യസ്ത മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നവരും കലാരംഗത്തുള്ളവരുമാണ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
