
തെക്കുംപാടം NSS കരയോഗം കരയോഗ കുടുംബങ്ങളിലെ SSLC , PLUS TWO വിദ്യാർത്ഥികളെയും വിവിധ മത്സരങ്ങളിൽ വിജയിച്ചവരേയും ആദരിച്ചു. കരയോഗം പ്രസിഡൻ്റ് എൻ എസ് പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിർ പ്രിൻസിപാൾ ജയ പുഷ്പാംഗദൻ മുഖ്യ അഥിതിയായി പങ്കെടുത്ത് ഭദ്രദീപം തെളിയിക്കുകയും സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്തു. സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ സുനിൽകുമാർ നന്ദി പറഞ്ഞു. റിട്ടയേർഡ് സബ്ബ് രജിസ്ട്രാർ ശ്രിപുഷ്പാംഗദൻ വനിതാ സമാജം പ്രസിഡൻ്റ് മിനി രാജ്കുമാർ, സെക്രട്ടറി മിനി രാജൻ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ വെറ്റിനറി സർജൻ Dr. സുശീൽ കുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
