
കോരംകുളം ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും നടപുര ഗോപുര സമർപ്പണവും നടന്നു
കോരംകുളം ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവ ദിനത്തിൽ വിശേഷാൽ പൂജകൾക്കും കലശാഭിഷേകങ്ങൾക്കും ശ്രീ ഭൂതബലിക്കുംശേഷം നടപുര ഗോപുര സമർപ്പണം നടന്നു ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ശങ്കരൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ സമർപ്പണം നടത്തി പ്രസിഡൻ്റ് ബിജു KB അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി NS പീതാംബരൻ സ്വാഗതവും ട്രഷറർ സനോജ് TS നന്ദിയും പറഞ്ഞു. വാർഡ് മെമ്പർമാരായ സ്വപ്ന രാധാകൃഷ്ണൻ, ചക്കോച്ചൻ, അനീഷ് മേക്കര , പി.വി സുദേവൻ, NSS സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി SNDP സെക്രട്ടറി വിനയൻ PP സേവാ പ്രമുഖ് പയ്യനം രാജേഷ്, ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ, ചന്ദ്രബോസ്, ഗോപിനാഥൻതാറ്റാട്ട് ഈഴവ സമുദായ പ്രതി നിഥി അക്ഷയ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു. പ്രസാദ ഊട്ടിൽ ധാരാളം ഭക്തജനങ്ങൾ പങ്കെടുത്തു. പൂരമെഴുന്നള്ളിപ്പിന് കിഴക്കൂട്ട് അനിയൻ മാരാർ നേതൃത്വം നൽകി.മുടിക്കോട് ക്ഷേത്രം പ്രസിഡൻ്റ് ഗോപിനാഥൻതാറ്റാട്ട്, തുണ്ടത്ത് ഭഗവതി ക്ഷേത്രം പ്രസിഡൻ്റ് ചന്ദ്രബോസ്,സേവാഭാരതി സേവാ പ്രമുഖ് പയ്യനം രാജേഷ്, നെയ്തലകാവ് ഭഗവതി ക്ഷേത്രം കോമരം ഷിജു സ്വാമി എന്നിവരും പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

