
മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി സമാപന സമ്മേളനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ണുത്തി മണ്ഡലം പ്രസിഡന്റ് എം യു മുത്തു , ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് ജോണി അരിമ്പൂർ അധ്യക്ഷത വഹിച്ചു എൻ എസ് നൗഷാദ് മുഖ്യപ്രഭാഷണം നടത്തി കോൺഗ്രസ് നേതാക്കളായ എ.വി സുദർശനൻ, എം ജി.രാജൻ, സുകുമാരൻ.കെ. വി,ജിജോ ജോർജ്, ലിസി ജോൺസൺ, സി. എ.ജോസ്, ബേബി പാലോലിക്കൽ, ആർ. എ.ബാവ, എൻ. എം.ചന്ദ്രൻ, പി. വി.ഹരിദാസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുമേഷ് സി വി മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സഫിയ നിഷാദ്, ജോയ് കെ ജി, എം.ജെ. സജീവൻ, സി കെ രവി, മജീദ് കെ എച്ച് തുടങ്ങിയവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

