
സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഒരു കിലോക്ക് 450 രൂപ കടന്നു; വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി തൃശൂർ ജില്ലാ ജോയിൻ്റ് സെക്രട്ടറി ജെൻസൻ ആലപ്പാട്ട്
മാസങ്ങള്‍ക്കുള്ളില്‍ തേങ്ങ വിലയും വെളിച്ചെണ്ണ വിലയും ഇരട്ടിയിലധികമായി. ഏത് സാഹചര്യത്തിലാണ് അനിയന്ത്രിതമായ വിലക്കയറ്റമുണ്ടാകുന്നതെന്ന് പഠിക്കാനും വിപണിയില്‍ ഇടപെടാനും സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടന്ന് പി.ഡി.പി തൃശൂർ ജില്ലാ ജോയിൻ്റ് സെക്രട്ടറി ജെൻസൻ ആലപ്പാട്ട്. നാളികേര കര്‍ഷകരില്‍ നിന്നോ കേരളത്തിലേക്ക് വ്യാപാരത്തിനെത്തിക്കുന്നവരില്‍ നിന്നോ കോര്‍പ്പറേറ്റുകളോ കുത്തകക്കാരോ നാളികേരം മൊത്തമായി സമാഹരിച്ച് വിപണിയില്‍ ക്ഷാമമുണ്ടാക്കി വിലക്കയറ്റം സൃഷ്ടിക്കുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടണം. അപ്രതീക്ഷിതമായ നാളികേര ക്ഷാമത്തിന്റെ കാരണം ദുരൂഹമാണ്.അത് കണ്ടെത്തണം. കേരളത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത വിലക്കയറ്റത്തിന്റെ കാരണം കണ്ടെത്തുകയും ,അന്യായ വിലയുടെ മറവില്‍ വ്യാജ എണ്ണകള്‍ വിലകുറച്ച് വിപണിയിലിറക്കി മലയാളികള്‍ക്ക് മാറാരോഗം സമ്മാനിക്കുന്നത് തടയാന്‍ കര്‍ശനമായ പരിശോധനക്ക് നടപടികളുണ്ടാവുകയും ചെയ്യണമെന്ന് PDP തൃശൂർ ജില്ലാ ജോ സെക്രട്ടറി ആവശ്യപെട്ടു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

