
വാണിയംപാറയിൽ ഗതാഗതകുരുക്ക് ഉണ്ടാകാതിരിക്കുന്നതിനുള്ള ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയതിന് ശേഷം മേൽപ്പാല നിർമാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ
നിലവിൽ ദേശീയപാത മേൽപ്പാല നിർമാണം നടക്കുന്ന കല്ലിടുക്ക്, മുടിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ബ്ലോക്ക് ആണ് അനുഭവപ്പെടുന്നത്. ഇതിൽ ഏറ്റവും നീളം കൂടിയ മേൽപ്പാലം വാണിയംപാറയിൽ ആണ് നിർമ്മിക്കുന്നത്. ഏകദേശം രണ്ട് കിലോമീറ്റർ ഉള്ള ഈ മേൽപ്പാലം കടന്നു പോകുന്ന വശങ്ങളിൽ പല സ്ഥലത്തും സർവീസ് റോഡുകൾ ഇല്ല. നിലവിൽ ഉള്ള സർവീസ് റോഡുകൾ പല സ്ഥലത്തും തകർന്ന നിലയിലാണ്. മേൽപ്പാല നിർമാണ സമയത്ത് സർവീസ് റോഡുകളിൽ കൂടി മാത്രം വാഹനങ്ങൾ കടത്തി വിടുമ്പോൾ ഈ റോഡുകൾ കൂടുതൽ തകരാനും വലിയ രീതിയിലുള്ള ഗതാഗത കുരുക്ക് ഉണ്ടാകുന്നതിനുമുള്ള സാധ്യത ഏറെയാണ്.മാത്രവുമല്ല വാണിയംപാറ ആശുപത്രിയുടെ ഭാഗത്തെ സർവീസ് റോഡിൽ കൂടി ഒരേ സമയം ഒരു വലിയ വാഹനം മാത്രമേ കടന്നു പോകൂ.മേൽപ്പാല നിർമാണം ആരംഭിക്കുന്നതിന് മുൻപേ തന്നെ സർവീസ് റോഡ് ഇല്ലാത്ത സ്ഥലങ്ങളിൽ സർവീസ് റോഡ് പണിയുകയും, നിലവിൽ ഉള്ള സർവീസ് റോഡ് റീട്ടാർ ചെയ്തു ഉറപ്പു വരുത്തുകയും, വെള്ളം ഒഴുകി പോകുന്നതിനുള്ള കാനകൾ നിർമിക്കുകയും ചെയ്യണമെന്ന് DYFI പാണഞ്ചേരി മേഖല കമ്മിറ്റി പീച്ചി പോലീസ് ഇൻസ്‌പെക്ടർക്കും, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടിനും നൽകിയ പരാതിയിൽ ആവിശ്യപ്പെട്ടു. മാത്രവുമല്ല,നിലവിൽ നിർമാണം തുടങ്ങിയ വാണിയംപാറ മേൽപ്പാല ത്തിന്റെ വശത്തു കൂടിയാണ് വാണിയംപാറ സ്കൂളിലേക്ക് ഉള്ള വഴി. സ്കൂളിലേക്ക് വരുന്ന വിദ്യാർത്ഥികളുടെ സ്കൂളിലേക്ക് ഉള്ള യാത്രയെ, മേൽപ്പാല നിർമാണ സമയത്ത് ഉണ്ടാകുന്ന ബ്ലോക്ക് സാരമായി ബാധിക്കും. ഈ പ്രെശ്നങ്ങൾ എല്ലാം ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു കൊണ്ട് നിർമാണപ്രവർത്തികൾ ആരംഭിക്കണം എന്ന് DYFI പരാതിയിൽ ആവിശ്യപ്പെട്ടു. DYFI പാണഞ്ചേരി മേഖല കമ്മിറ്റിക്ക് വേണ്ടി ട്രെഷറർ ലിജോ ജോർജ്, ജോയിന്റ് സെക്രട്ടറി ശിവപ്രസാദ് എന്നിവർ പരാതി നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

