
ടിപ്പറിന് പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
ദേശീയപാത വെട്ടിക്കലിൽ മണ്ണൂത്തി ദിശയിലേക്ക് പോകുന്ന ട്രാക്കിൽ ടയർ മാറ്റിയിടുന്നതിനായി നിർത്തിയിട്ട ടിപ്പറിൻ്റെ പുറകിൽ ബൈക്ക് ഇടിച്ച് രാമവർമ്മപുരം സ്വദേശി പണിക്ക വീട്ടിൽ അർജ്ജുൻ (21) മരിച്ചു.ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രയിൽ കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല . ദേശീയപാതയിലെ വെളിച്ചക്കുറവ് മൂലം സമാനമായ രീതിയിൽ നിരവധി അപകടങ്ങളാണ് ഉണ്ടാവുന്നത്.വൈകിട്ട് ഏഴ് മണിയ്ക്കാണ് അപകടം സംഭവിച്ചത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
