
മഞ്ഞക്കുന്ന്- മൈലാടുംപാറ റോഡിൻറെ ശോചനീയാവസ്ഥ; റോഡിലെ ചെളിയിൽ കുത്തിയിരുന്ന് മുൻ പഞ്ചായത്ത് അംഗം കെ.പി എൽദോസ് പ്രതിഷേധിച്ചു
റോഡിന്റെ ശോചനിയ അവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് മഞ്ഞക്കുന്ന് മൈലാടുംപാറ റോഡ് സഞ്ചാരയോഗ്യം ആക്കണം എന്ന് ആവശ്യപെട്ടുകൊണ്ടാണ് മുൻ പഞ്ചായത്ത് അംഗം പ്രതിഷേധിച്ചത്. മൈലാട്ടുംപാറ വാർഡ് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പ്രതിക്ഷേധം ബോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ഷിബുപോൾ ഉദ്ഘാടനം ചെയ്തു
TN പ്രതാപൻ എം പി ആയിരിക്കുബോൾ
പ്രധാന മന്ത്രി സടക് യോജന പദ്ധതി പ്രകാരം പുനർ നിർമാണ പ്രവർത്തികൾ ആരംഭിച്ച റോഡാണ് തെക്കുംപാടം മൈലാട്ടുംപാറ റോഡ്
റോഡിന്റെ ഇരു വശങ്ങളിലും ജൽജീവൻ മീഷൻ , മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾ ഇതുവരെയും പൂർത്തി കരിക്കാൻ സാധിച്ചിട്ടില്ല പൈപ്പുകൾ സ്ഥാപിച്ച്, സ്ഥാപിച്ച പൈപ്പുകൾക്ക് ലീക്ക് ഇല്ല എന്നുള്ള ടെസ്റ്റ് റിപ്പോർട്ടും, പൈപ്പ് സ്ഥാപിക്കാനെടുത്ത ചാലുകളിൽ ജി എസ് പി മെറ്റൽ ഉപയോഗിച്ച് റിസ്റ്റോറേഷൻ വർക്കുകൾ പൂർത്തികരിച്ചാൽ മാത്രമേ റോഡ് നിർമാണം പുനരാരംഭിക്കാൻ സാധിക്കൂ എന്ന് PMGSY ഡിപ്പാർട്ട്മെന്റ് അറിയിച്ചിരിക്കുകയാണ്
മൈലാട്ടുംപാറ വാർഡ് മെംബർ സ്വപ്ന രാധാകൃഷ്ണന്റെയും പഞ്ചായത്തിന്റെയും അനാസ്ഥയാണ് വിവിധ പ്രവർത്തികൾ പൂർത്തികരിച്ച് റോഡ് നിർമാണം പൂർത്തി കരിക്കാൻ സാധിക്കായിരുന്നത്
ഓട്ടോറിക്ഷ, ഫോർ വിലറുകൾ ഇരുചക്ര വാഹനങ്ങളും പ്രധാന റോഡിൽ കൂടി പോകാതെ ദൂരം കൂടിയാലും മറ്റ് റോഡുകളിൽ കൂടിയാണ് സഞ്ചരിക്കുന്നത്
കൃത്യ സമയത്ത് ഓടി എത്താൻ സാധിക്കാത്തതിനാലും റോഡിന്റെ തകർച്ചയും കാരണം മൈലാട്ടുംപാറ വരെ ഓടിയിരുന്ന ബസുകൾ പൂള ചുവട് വരെ മാത്രമേ ഓടുന്നുള്ളൂ. ജനങ്ങളുടെ വലിയ പ്രതിക്ഷേധം ഉയർന്ന സാഹചര്യത്തിൽ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് വലിയ കുഴികൾ താൽക്കാലികമായി നികത്താൻ തിരുമാനിക്കുകയും ക്വാറി വെയിസ്റ്റിന് പകരം ഗുണനിലവാരം ഒട്ടും ഇല്ലാത്ത റോഡ് പൊളിച്ച മണ്ണും കല്ലും ചെളിയും ടാറും കലർന്ന വെയിസ്റ്റാണ് പലയിടത്തും കുഴി നികത്താൻ ഉപയോഗിച്ചത്. മഞ്ഞക്കുന്ന് റോഡിൽ ഉണ്ടായിരുന്ന വലിയ കുഴിയിലേക്ക് ചെളിയും മണ്ണും കലർന്ന റോഡ് വേസ്റ്റ് ഇട്ടതിനെ തുടർന്ന വാഹനങ്ങൾ താഴുകയും താഴ്ന്ന വാഹനങ്ങൾ നാട്ടുകാർ ഉന്തി കയറ്റി വിടുകയാണ് ചെയ്തത്
ചെളി കാരണം നാട്ടുകാർക്ക് നടന്ന് പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്
വാഹനങ്ങൾക്കോ ജനങ്ങൾക്കോ അപകടങ്ങൾ സംഭവിച്ചാൽ ഗുണനിലവാരം ഇല്ലാത്ത റോഡ് വെയിസ്റ്റ് അടിച്ച മൈലാട്ടുംപാറ വാർഡ് മെബർ സ്വപ്ന രാധാക്യഷ്ണന് എതിരെ പോലീസിൽ പരാതി കൊടുത്ത് നിയമ നടപടി സ്വീകരിക്കുമെന്ന് വാർഡ് കോൺഗ്രസ് കമ്മറ്റി പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

