January 28, 2026

കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക സർക്കാരിന്റെ ഉത്തരവാദിത്തം- മന്ത്രി വി. ശിവൻകുട്ടി

Share this News
പട്ടിക്കാട് ഗവ.എൽ പി സ്കൂളിന് പുതിയ കെട്ടിടമായി

പട്ടിക്കാട് ഗവൺമെൻ്റ് എൽ പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈൻ ആയി നിർവ്വഹിച്ചു. റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അധ്യക്ഷത വഹിച്ചു.

നമ്മുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാകിരണം മിഷന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്തെ ഓരോ പുരോഗതിയും ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ തർക്കങ്ങൾക്കോ ലാഭ നഷ്ടങ്ങളുടെ ഹരണ ഗുണന പട്ടികകൾക്കോ വിധേയമാകേണ്ടതല്ലെന്നും പട്ടിക്കാട് എൽ പി സ്കൂളിൽ നടത്താൻ ലക്ഷ്യമിടുന്ന വിവിധ വികസന പ്രവർത്തനങ്ങളെക്കുറിച്ചും അധ്യക്ഷ പ്രസംഗത്തിൽ റവന്യൂ മന്ത്രി പറഞ്ഞു.

നവകേരളം കർമ്മപദ്ധതി വിദ്യാകിരണം മിഷൻ്റെ ഭാഗമായി പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രകാരം ഒല്ലൂർ എം.എൽ. എ.യും സംസ്ഥാന റവന്യൂ- ഭവന വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജൻ്റെ ശ്രമഫലമായി കേരള സർക്കാർ പട്ടിക്കാട് ഗവൺമെൻ്റ് എൽ.പി. സ്‌കൂളിന് അനുവദിച്ച രണ്ടു കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.

പൊതു മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ടി. കെ സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ നിക്ഷേപ നിയമ ലംഘനങ്ങൾ കണ്ടുപിടിച്ച് പിഴ ഈടാക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി. ആർ ജോൺ, അസിസ്റ്റന്റ് സെക്രട്ടറി പി ആർ സുമേഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി. ആർ രജിത, ഇ . എസ് അഭിലാഷ്, പൂർവ്വ അധ്യാപകരായ എം ആർ ചന്ദ്രശേഖരൻ മാസ്റ്റർ, കെ. വി അന്നക്കുട്ടി , സരസ്വതി, ടി. സി മേരി, നിർമ്മലാ ദേവി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

ജില്ലാ പഞ്ചായത്തംഗം കെ. വി സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ. വി അനിത, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, വികസന സ്റ്റാന്റ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഇ. ടി ജലജൻ, ഗ്രാമപഞ്ചായത്തംഗം ആനി ജോയ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി. എം ബാലകൃഷ്ണൻ, വിദ്യാകിരണം കോർഡിനേറ്റർ എൻ. കെ രമേഷ്, പി ടി എ പ്രസിഡന്റ് സരിത ബാബു, എസ് എം സി ചെയർമാൻ ജിബി ജോൺ, എം പി ടി എ പ്രസിഡന്റ് കെ. ആർ അശ്വതി, എസ് എം സി അംഗം എം. ആർ ചന്ദ്രശേഖരൻ മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി സംഘടന ചെയർമാൻ പി. വി സുദേവൻ, ജനറൽ കൺവീനർ മാത്യു നൈനാൻ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മനു പുതിയമഠം, രാജു പാറപ്പുറം, സി. വി ജോസ്കുട്ടി, എബിൻ ഗോപുരം, പ്രധാന അധ്യാപിക വി. വി സുധ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ , ഗ്രാമപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷകർത്താക്കൾ, പൂർവ വിദ്യാർത്ഥികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!