
മാള മെറ്റ്സ് കോളേജിൽ കെൽട്രോൺ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇൻ്ററാക്ഷൻ സെൽ സെൻ്റർ കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു
തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ ഇൻഡസ്ട്രി ഇൻസ്റ്റ്യൂട്ട് ഇൻഡക്ഷൻ സെൽ സെൻ്ററ്റിൻ്റേയും സർട്ടിഫിക്കറ്റ് കോഴ്സുകളുടെയും ഉദ്ഘാടനം കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സാജൻ കൊടിയൻ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. മാള എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐയിനിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള തൊഴിലക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള കോഴ്സുകൾ നടത്തുന്നതിനായി കെൽട്രോണുമായി ധാരണപത്രം കെൽട്രോൺ സബ് റീജ്യണൽ കോഡിനേറ്റർ ദിനേശ് സി എം, സീനിയർ പ്രോഗ്രാം കോഡിനേറ്റർ രാമകൃഷ്ണൻ കെ എച്ച് എന്നിവർ ചേർന്ന് മാള എജുക്കേഷണൻ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കലിന് കൈമാറി. ഇതനുസരിച്ച് അടുത്ത മൂന്ന് വർഷം വിവിധ മേഖലകളിലെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും വൈദഗ്ധ്യം ഉണ്ടാകുന്നതിനും വേണ്ടിയുള്ള കോഴ്സുകൾ ഈ കോളേജിൽ തന്നെ റെഗുലർ കോഴ്സുകളോടൊപ്പം പഠിച്ച് പാസാകുവാനുള്ള സൗകര്യം വിദ്യാർത്ഥികൾക്ക് ലഭിക്കും. കേന്ദ്ര സർക്കാരിൻെറ നാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപ്പറേഷന്റെയും കേരള സർക്കാരിന്റെയും അംഗീകാരമുള്ള തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ ആണ് ഇവിടെ നടത്തുന്നത്. ഇവിടെ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ തൊഴിൽ ക്ഷമത ഇത് മൂലം ഗണ്യമായി ഉയരുന്നതാണ്. ഈ കോഴ്സുകളോടൊപ്പം വിവിധ വ്യവസായ മേഖലകളിൽ ഇൻറ്റേൺഷിപ്പിനുള്ള സൗകര്യവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതാണ്. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ.(ഡോ.) ഫോൺസി ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. പ്രൊഫ. (ഡോ.) ജോർജ് കോലഞ്ചേരി, അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, കെൽട്രോൺ പ്രോഗ്രാം കോർഡിനേറ്റർ നാരായണൻ സി.ജെ,.എന്നിവർ സംസാരിച്ചു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം അസി. പ്രൊഫസറും ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇൻ്ററാക്ഷൻ സെൽ കോർഡിനേറ്ററുമായ കൃഷ്ണേന്ദു സി എം കൃതജ്ഞത രേഖപ്പെടുത്തി.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
