January 28, 2026

താലൂക്ക് വികസന സമിതി യോഗത്തിൽ പരാതികൾ ഉന്നയിച്ച് വികസന സമിതി അംഗം കെ.സി.അഭിലാഷ്

Share this News
താലൂക്ക് വികസന സമിതി യോഗത്തിൽ പരാതികൾ ഉന്നയിച്ച് വികസന സമിതി അംഗം കെ.സി.അഭിലാഷ്

മണലിപ്പുഴയിലെ മാലിന്യം നീക്കം ചെയ്യാത്തതെന്ത് എന്നും ചെറിയ മഴ പെയ്യുമ്പോഴേക്കും നിറഞ്ഞുകവിഞ്ഞ് പ്രളയ സമാനമായ സാഹചര്യം ഉണ്ടാകുന്ന സ്ഥിതിയിലാണ് മണലിപ്പുഴയിലെ കണ്ണാറ ഭാഗം . പീച്ചി മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി പഴയ റോഡിലെ അവശിഷ്ടങ്ങൾ പുഴയുടെ മധ്യത്തിലാണ് കൂന കൂട്ടിയിട്ടുള്ളത്. ഇതുമൂലം സ്വാഭാവിക ഒഴുക്ക് നിലച്ചപ്പുഴ
പെട്ടെന്ന് കരകവിയാൻ തുടങ്ങി.
2018,2019,2024 വർഷങ്ങളിൽ പ്രളയം മൂലം അവസാദങ്ങൾ വന്ന് അടിഞ്ഞതും
പ്രതിസന്ധിയാണ്. പുഴയരികിൽ താമസിക്കുന്നവർക്ക് മഴക്കാലത്ത് സുരക്ഷിതമായി അന്തിയുറങ്ങാൻ അടിയന്തിര നടപടി കൈക്കൊള്ളണം. കർഷകരെ സംരക്ഷിക്കണം.
2016 ൽ പറഞ്ഞ ഫയർ സ്റ്റേഷൻ നിർമ്മാണ്ണം എന്തായി
മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയുടെ ഏറിയ ഭാഗവും കടന്നുപോകുന്ന പാണഞ്ചേരി പഞ്ചായത്തിൽ ഒരു റോഡപകടമോ മറ്റെന്തെങ്കിലും പ്രതിസന്ധിയോ ഉണ്ടായാൽ ഒന്നുകിൽ തൃശ്ശൂരിൽ നിന്നോ അല്ലെങ്കിൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ നിന്നോ അഗ്നിരക്ഷാസേന സ്ഥലത്തെത്തണം. വിലപ്പെട്ട മനുഷ്യജീവൻ പലതവണ ദേശീയപാതയിൽ നഷ്ടപ്പെടാൻ ഇത് പ്രധാന കാരണമാണ്. വെറും പ്രഖ്യാപനങ്ങൾ നൽകി പ്രതീക്ഷ കൊടുക്കുന്നതിനു പകരം ചുവന്നമണ്ണിലോ, പട്ടിക്കാട് ബസ് സ്റ്റാൻഡിലോ ആരംഭിക്കും എന്നു പറഞ്ഞ ഫയർ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കണം.
എടപ്പലം, വാണിയമ്പാറ കുടുംബ
ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഓ പി എന്ത് കൊണ്ട് നിർത്തി

മലയോര ആദിവാസി മേഖലകളിൽ നിന്നും നിരവധി പേർ ആശ്രയിക്കുന്ന വാണിയംപാറ,എടപ്പലം കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സായാഹ്ന ഓ പി ഒരു മുന്നറിയിപ്പുമില്ലാതെ നിർത്തി. ജില്ലാ അതിർത്തിയായ വാണിയംപാറയിൽ ദേശീയപാതയിൽ നിന്നും 10 കിലോമീറ്റർ അകലെയുള്ള ആദിവാസി കോളനിയായ ഒളകര മേഖലയിൽ നിന്നും നിരവധി ആദിവാസികൾ ചികിത്സ തേടിയിരുന്നതാണ്. നിലവിൽ 20 കിലോമീറ്റർ കിഴക്കോട്ട് പോയി വടക്കഞ്ചേരിയിലോ 20 കിലോമീറ്റർ പടിഞ്ഞാറോട്ട് പോയി പട്ടിക്കാട്ടിലോ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്
എടപ്പലം ആശുപത്രി പുതിയ കെട്ടിടം എത്രയും വേഗം പ്രവർത്തന യോഗ്യമാക്കുക
നിർമ്മാണം പൂർത്തീകരിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെ തുറന്നു കൊടുക്കാതിരിക്കുകയാണ് എടപ്പലം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച പുതിയ കെട്ടിടം. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച കെട്ടിടം ഉപയോഗിക്കാതെ നാശമായി തുടങ്ങിയിരിക്കുകയാണ്. കെട്ടിടത്തിന്റെ ചുറ്റിലും ഒരാൾ പൊക്കത്തിൽ കാട്ടുചെടികൾ വളർന്നു കിടക്കുന്ന സ്ഥിതിയിലാണ്. കഴിഞ്ഞമാസം പ്രദേശവാസിയായ ലോട്ടറി വിൽപ്പനക്കാരിയെ ഇവിടെ നിന്നും പാമ്പുകടിച്ചിരുന്നു. പാമ്പുകടിയേറ്റ സ്ത്രീ നിലവിലും അപകട നില തരണം ചെയ്തിട്ടില്ല.
കെ എഫ് ആർ ഐ ക്വാർട്ടേഴ്സിലെ അപകടകരമായ മരങ്ങൾ മുറിച്ചിട്ടില്ല

പീച്ചി ഡാമിലേക്ക് പോകുന്ന റോഡിന് കുറുകെ അപകടകരമായി നിൽക്കുന്ന കെഎഫ്ആർഐ ക്വാർട്ടേഴ്സിന്റെ മരങ്ങളും ശിഖരങ്ങളും ഇതുവരെ മുറിച്ചു മാറ്റിയിട്ടില്ല. എല്ലാ മഴക്കാലത്തും മരങ്ങൾ റോഡിന് കുറുകെയും വാഹനങ്ങൾക്കും മുകളിലും വീണ് വലിയ അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. ഈ കാലവർഷത്തിൽ മാത്രം അഞ്ച് തവണ മരം വീണിരുന്നു. ഒരു വർഷം മുമ്പ് വനം വകുപ്പ് അധികൃതരെയും കെ എഫ് ആർ ഐ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും വിളിച്ചുചേർത്ത് അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാനും ശിഖരങ്ങൾ മുറിക്കാനും മന്ത്രി നിർദേശം നൽകിയിരുന്നു. തുടർന്ന് യാതൊരുവിധ ഫോളോ അപ്പും നടക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. തുടർച്ചയായ മരം വീഴ്ച മൂലം മേഖലയിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുന്നതും പതിവാണ്. കഴിഞ്ഞ ആഴ്ച തുടർച്ചയായ രണ്ടുദിവസം മരം വീണ് വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് തൃശ്ശൂർ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെട്ടിരുന്നു.
തെക്കുംപാടം തോട് നവീകരണം ഉണ്ടായിട്ടില്ല

എല്ലാം മഴക്കാലത്തും കരകവിഞ്ഞ് ഒഴുകുന്ന തോടാണ് തെക്കും പാടത്ത് ഉള്ളത്. അനധികൃത കയ്യേറ്റവും തോടിന്റെ വശങ്ങൾ ഇടിഞ്ഞു പോയതും തോട് കരകവിയാൻ കാരണമാണ്. പ്രത്യക്ഷത്തിൽ 40ലേറെ കുടുംബങ്ങളെയും 400 ഏക്കർ കൃഷി ഭൂമിയെയും നേരിട്ട് ബാധിക്കുന്ന ഈ പ്രശ്നത്തിന് കഴിഞ്ഞ പത്ത് വർഷമായി യാതൊരുവിധ പരിഹാരവും കണ്ടിട്ടില്ല. കുതിരാനിൽ നിന്നും വെള്ളാനി മലയിൽ നിന്നും വൻതോതിൽ ഒഴുകിയെത്തുന്ന വെള്ളം ഈ തോടിലൂടെയാണ് കടന്നുപോകുന്നത്.

പ്രധാനമന്ത്രി സഡക്ക് യോജന റോഡുകൾ പാണഞ്ചേരി പഞ്ചായത്തിൽ
അഞ്ചര വർഷമായി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. തെക്കുംപാടം, പാണഞ്ചേരി,ചെമ്പൂത്ര, താളിക്കോട് മേഖലകളിൽ ഒന്നും പണിപൂർത്തിയായിട്ടില്ല. കേന്ദ്ര പദ്ധതിക്ക് ഫണ്ട് അനുവദിക്കാൻ കഴിയില്ല എന്ന് പറഞ്ഞ് പഞ്ചായത്ത് ഈ പദ്ധതിയെ കയ്യൊഴിഞ്ഞു. അനുവദിക്കപ്പെട്ട ഫണ്ട് കൃത്യമായി വിനിയോഗിക്കാൻ സമ്മർദ്ദം ചെലുത്താതെയും ഇടപെടാതെയും ഇരിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. മന്ത്രിയുടെയും പഞ്ചായത്തിന്റെയും കൃത്യമായ ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ പണി പൂർത്തി ആവുമായിരുന്നു.

വാണിയമ്പാറയിലെ പൊതു കുളം ജനങ്ങളെ പറഞ്ഞു പറ്റിച്ച് കാൽഭാഗം മൂടിയിരിക്കുന്നു. സർവീസ് റോഡ് നിർമ്മാണത്തിനായി കുളത്തിന്റെ നികത്തപ്പെടുന്ന ഭാഗം എതിർദേശീയയിൽ വീതി കൂട്ടി നിർമ്മിക്കാം എന്ന് ഉറപ്പുനൽകിയാണ് പണി ആരംഭിച്ചത്. നിലവിൽ ഒന്നും ചെയ്യാതെ കല്ലുകെട്ടി പണി അവസാനിപ്പിച്ചു. പതിറ്റാണ്ടുകളോളം നാട്ടുകാരുടെയും, ദേശീയപാതയിലൂടെ കടന്നുപോകുന്നവരുടെയും പ്രധാനപ്പെട്ട ജലസ്രോതസ്സ് നിരുത്തരവാദിത്തപരമായി നശിപ്പിച്ചു.
പണിതിട്ടും പണിതിട്ടും പണിതീരാത്ത കല്യാണമണ്ഡപം പാണഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നിലുണ്ട്. അശാസ്ത്രീയവും ബുദ്ധി ശൂന്യവുമായ നടപടിമൂലം വർഷങ്ങളായി സാധാരണക്കാരന് ലഭിക്കേണ്ട സൗകര്യം മുടങ്ങിക്കിടക്കുകയാണ്. പഞ്ചായത്തിലെ മറ്റു സ്വകാര്യ കൺവെൻഷൻ സെന്ററുകളെ സഹായിക്കാൻ ബോധപൂർവം ചെയ്യുന്ന നടപടിയാണ് ഇതെന്ന് സംശയമുണ്ട്. അല്ലെങ്കിൽ കൃത്യമായ സമയപരിധി പറഞ്ഞുകൊണ്ട് പണിപൂർത്തിയാക്കാൻ ശ്രമിക്കണം.
ദേശീയപാതയിൽ പട്ടിക്കാട് സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം തമ്പുരാട്ടി പറമ്പിൽ വലിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്. മഴക്കാലത്ത് മരങ്ങളും പാറക്കല്ലുകളും ദേശീയപാതയിലേക്ക് ഇടിഞ്ഞുവീഴാൻ സാധ്യത ഏറെയാണ്. ഇതിനെതിരെ ഒരു നടപടി സ്വീകരിക്കുകയോ സൂചന ബോർഡ് പോലും സ്ഥാപിക്കുകയോ ചെയ്തിട്ടില്ല.
പട്ടിക്കാട് സ്കൂളിലെ ഗ്രൗണ്ട് പുനർനിർമ്മാണം എന്ന് പറഞ്ഞ് പണി വര്ഷങ്ങളായി മുട്ടിൽ ഇഴയുകയാണ്. സ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികളുടെ കായിക ക്ഷമത നശിപ്പിക്കുന്നതോടൊപ്പം പാണഞ്ചേരി പഞ്ചായത്തിലെ കായിക പ്രേമികളുടെ മത്സരവും,കായികമേളകളും നടപ്പിലാക്കാൻ കഴിയാതെ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
മുകളിൽ പറഞ്ഞിട്ടുള്ള പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിന് അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നാണ് വികസന സമിതി അംഗം തൃശൂർ താലൂക്ക് കെ.സി.അഭിലാഷ് ആവശ്യപ്പെടുന്നത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!