
പാണഞ്ചേരി, ചാത്തംകുളം, താളിക്കോട് റോഡിൻ്റെ ശോചനിയാവസ്ഥ; പാണഞ്ചേരി പഞ്ചായത്ത് 1,23 കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു
പാണഞ്ചേരി പഞ്ചായത്ത് 1,23 കോൺഗ്രസ് വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ പാണഞ്ചേരി, ചാത്തംകുളം, താളിക്കോട് റോഡിൻ്റെ ശോചനിയാവസ്ഥ പരിഹരിക്കണം എന്നാവശ്യപെട്ട് കൊണ്ട് റോഡിലെ ചെളികുഴിയിൽ മുൻ വാർഡ് മെമ്പർ ഷിജോ പി ചാക്കോ, ഒന്നാം വാർഡ് പ്രസിഡൻ്റ് ഷാജൂ PY എന്നിവർ കുളിച്ചും കുത്തിയിരുന്നു പ്രതിഷേധിച്ചു.പ്രതിഷേധം മുൻ മിൽമ ഡയറക്ട്ടർ ഭാസ്ക്കരൻ ആദംകാവിൽ ഉദ്ഘാടനം ചെയ്തു ,N അനിൽകുമാർ, സാബു മണപ്പുറത്ത്, പരമേശ്വരൻ കുറുമാംമ്പുഴ, മനുഗോപിനാഥ്, ഗോപാലകൃഷ്ണൻ, അസിസ് പുതുവീട്ടിൽ , VR രാധാകൃഷ്ണൻ, ബഷീർ TK, രാജൂ ,അഭിലാഷ്, ശിവദാസൻ ഔസേപ്പച്ചൻ തുടങ്ങിയവർ നേത്യത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
