
കൊമ്പഴ പെരുംതുമ്പയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു
ജനവാസ മേഖലയായ കൊമ്പഴ പെരുംതുമ്പ പ്രദേശത്ത് ഇന്നലെ രാത്രിയോടെയാണ് കാട്ടാന ഇറങ്ങി കൃഷി വ്യാപകമായി നശിപ്പിച്ചു.കൊട്ടാരപ്പുഴ കിഴക്കേതിൽ മോനച്ഛൻ, ചിറമ്പാട്ട് കൊച്ചുകുഞ്ഞ്,
മുണ്ടേക്കാട്ടിൽ കുഞ്ഞുമോൻ,
മാമ്പഴത്തുണ്ടിയിൽ അനിയൻ കുഞ്ഞ് എന്നിവരുടെ പറമ്പിലെ കൃഷിയാണ് കാട്ടാന നശിപ്പിച്ചത്. ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുന്നത് ജനങ്ങളെ ഭയപ്പെടുത്തുന്നതിനോടൊപ്പം തന്നെ കൃഷികളും വ്യാപകമായി നശിപ്പിക്കുന്നു.ശക്തമായ ഫെൻസിംഗ് സംവിധാനം ഇല്ലാത്തതാണ് നിരന്തരമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാകുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു.ജനവാസ മേഖലയിൽ കാട്ടാനകൾ വീട്ടുമുറ്റത്തെത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത് എത്രയും പെട്ടെന്ന് തന്നെ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

