
തൃശൂർ, മാള മെറ്റ്സ് കോളേജിൽ വിവാഹപൂർവ കൗൺസിലിംഗ് “സദ്ഗമയ” എന്ന പ്രോഗ്രാം സംഘടിപ്പിച്ചു
തൃശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ തൃശ്ശൂർ ജില്ല ലീഗൽ സർവീസ് അതോറിറ്റിയും മുകുന്ദപുരം താലൂക്ക് സർവീസ് കൗൺസിലും സംയുക്തമായി കോളേജ് വുമൺ സെല്ലിന്റെ നേതൃത്വത്തിൽ വിവാഹപൂർവ കൗൺസിലിങ്ങിനെ കുറിച്ച് കോളേജ് മീഡിയ റൂമിൽ പ്രോഗ്രാം സംഘടിപ്പിച്ചു. “സദ്ഗമയ” എന്ന പേരിൽ നടത്തിയ ഈ പ്രോഗ്രാം നയിച്ചത് അഡ്വക്കേറ്റ് ഇന്ദു നിതേഷ് ആണ്. ലിംഗ ഭേദ വ്യത്യാസമില്ലാതെ വിവാഹപൂർവ കൗൺസിലിംഗ് പുതുതലമുറയിലെ വിദ്യാർത്ഥികൾക്ക് കൗമാരപ്രായത്തിൽ തന്നെ നൽകണം. ഇത് പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കണം. എന്നാൽ മാത്രമേ നല്ലൊരു കുടുംബ ജീവിതം നയിക്കുവാൻ യുവതീ യുവാക്കൾക്ക് കഴിയൂ എന്ന് പ്രോഗ്രാം നയിച്ച അഡ്വ. ഇന്ദു നിതേഷ് പറഞ്ഞു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി ഇ ഒ പ്രൊഫ. (ഡോ.) ജോർജ് കോലഞ്ചേരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് സ്വാഗതവും വുമൺ സെൽ പ്രോഗ്രാം കോഡിനേറ്റർ പ്രൊഫ. നാസിക ജമാൽ നന്ദിയും പറഞ്ഞു. ക്ലാസിനു ശേഷം വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടിയും അഡ്വ. ഇന്ദു നിതേഷ് പറഞ്ഞു.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
