
ആൽപ്പാറ റോസ് ഗാർഡനിൽ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വൈദ്യുതി പോസ്റ്റ് തകർന്നു
ആൽപ്പാറ റോസ് ഗാർഡനിൽ ശക്തമായ മഴയിലും കാറ്റിലും മരം വീണ് വൈദ്യുതി പോസ്റ്റ് തകർന്നു. കെഎസ്ഇബി ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് വൈദ്യുതി ഓഫ് ചെയ്ത് മരം മുറിച്ച് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുന്നു. വൈദ്യുതി പോസ്റ്റ് തകർന്നതോടെ പ്രദേശത്തെ 30 ഓളം വീടുകളിലേയ്ക്കുള്ള വൈദ്യുതി തടസ്സപ്പെട്ടു. റോഡിന് കുറുകെയാണ് മരം വീണത്. സംഭവസമയം റോഡിൽ യാത്രക്കാർ ഇല്ലാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.ഇന്ന് രാവിലെയാണ് ആൽപ്പാറ കമ്പനിപ്പടി ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
