
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പതിനേഴാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സമ്മേളനം സംഘടിപ്പിച്ചു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പതിനേഴാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സമ്മേളനം സംഘടിപ്പിച്ചു
“മഹാത്മാഗാന്ധി” ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷപദവി ഏറ്റെടുത്തതിന്റെ നൂറാം വാർഷികം സമുചിതമായി കൊണ്ടാടുന്നതിന്റെ ഭാഗമായി കുടുംബ സംഗമ ത്തോടൊപ്പം സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വരെ ആദരിക്കുന്ന ചടങ്ങുകൂടി പതിനേഴാം വാർഡ് കമ്മിറ്റി സംഘടിപ്പിച്ചു.കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഷാജു കോടങ്ങണ്ടത്ത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു . വാർഡ് പ്രസിഡന്റ് കെ. വി തോമസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം ബ്ലോക്ക് പ്രസിഡന്റ് കെ എൻ വിജയകുമാർ നിർവഹിച്ചു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ കെപിസിസി മെമ്പർ ലീലാമ്മ തോമസ് ആദരിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും മണ്ഡലം ഭാരവാഹികളെയും ബ്ലോക്ക് ഭാരവാഹികളെയുംയോഗം ആദരിച്ചു.
കിടപ്പു രോഗികളായ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ അവരുടെ വീടുകളിൽ പോയി ആദരിച്ചു.സർക്കിൾ സഹകരണ യൂണിയനിൽ വിജയിച്ചു വന്ന സുശീല രാജനെ കുടുംബ സംഗമത്തിൽ ആദരിച്ചു. മണ്ഡലം പ്രസിഡൻ്റ് കെ പി ചാക്കോച്ചൻ, പ്രതിപക്ഷ നേതാവ് ബാബു തോമസ്,, സുശീല രാജൻ ഷിബു പോൾ, വി എ ചന്ദ്രൻ, തോമസ് കുര്യൻ, രാജു കാവ്യത്ത്, ബ്ലെസ്സൻ വർഗീസ്, ബാബു പണംകുടി,ബൂത്ത് പ്രിസിഡന്റ് ജോജോ, പൗലോസ് കൊയ്ക്കാട്ടിൽ, സന്തോഷ് പാച്ചേരി, ബിജു ഇടപ്പള്ളി മറ്റം, ജോളി ജോർജ്, കുഞ്ഞുമോൻ, ഷാജി കീരി മോളേൽ മുതലായവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
