
തൃശൂർ, മാള മെറ്റ്സ് കോളേജിൽ അന്താരാഷ്ട്ര യോഗാ ദിനം മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു
തൃശൂർ, മാള മെറ്റ്സ് കോളേജിൽ അന്താരാഷ്ട്ര യോഗാ ദിനം മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ മുഴുവൻ വിദ്യാർഥികളും മനസ്സും ശരീരവും നിർമ്മലമാകുന്നതിന് എല്ലാ ദിവസവും യോഗ ചെയ്യണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ആഹ്വാനം ചെയ്തു. മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ എൻഎസ്എസ് യൂണിറ്റും മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻഎസ്എസ് യൂണിറ്റും മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ചിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും യോഗാദിന ആചരണത്തിൽ പങ്കാളികളായി. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സി.ഇ.ഓ. പ്രൊഫ. (ഡോ.) ജോർജ് കോലഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫസർ കെ. എൻ. രമേശ് സ്വാഗതവും മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീലക്ഷ്മി സി. എസ്. നന്ദിയും പറഞ്ഞു. പ്രമുഖ യോഗ മാസ്റ്ററായ സിസ്റ്റർ ആൻസി ജേക്കബിന്റെ നേതൃത്വത്തിൽ യോഗ ഡെമോൺസ്ട്രേഷൻ ക്ലാസും സംഘടിപ്പിച്ചു.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ: 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
