
മഹിളാ കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച സുശീല രാജന് ആദരവ് നൽകി.
തൃശ്ശൂർ സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച സുശീല രാജന്
മഹിളാ കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. പട്ടിക്കാട് രാജീവ് ഭവനിൽ നടന്ന മഹിളാ കോൺഗ്രസ് നേതൃത്വ യോഗത്തിൽ വച്ചാണ് ആദരവ് സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് ഫസീല നിഷാദ് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ ലീലാമ്മ തോമസ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്,മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ ശകുന്തള ഉണ്ണികൃഷ്ണൻ, ബിന്ദു ബിജു, ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ, മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം പൗലോസ്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എ സി മത്തായി, സെക്രട്ടറിമാരായ ജോളി, സി ഡി റോസിലി, സാബു കൊച്ചുകുന്നേൽ,ബീന ബേബി, ശാന്ത,ബീവാത്തു എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
