
ലഹരി വിരുദ്ധ ജനകീയ കർമ്മ സേനയുടെ ആഭിമുഖ്യത്തിൽ പട്ടിക്കാട് സെന്ററിൽ ലഹരിവിരുദ്ധ സ്‌നേഹ ജ്വാല തെളിയിച്ചു
ലഹരി വിരുദ്ധ ജനകീയ കർമ്മ സേനയുടെ ആഭിമുഖ്യത്തിൽ പട്ടിക്കാട് സെന്ററിൽ ലഹരിവിരുദ്ധ സ്‌നേഹ ജ്വാല തെളിയിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഏതുതരത്തിലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും ആരോഗ്യത്തെയും വ്യക്തിത്വത്തെയും മാത്രമല്ല സാമൂഹ്യ ജീവിതത്തെയും തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു. പട്ടിക്കാട് ഫൊറോന പള്ളി വികാരി ഫാ. തോമസ് വടക്കൂട്ട് അധ്യക്ഷത വഹിച്ചു. പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ സതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ ലീലാമ്മ തോമസ്, കർമ്മസേന ഭാരവാഹികളായ അഭിലാഷ് കെ.സി, മനു പുതിയാമഠം, രാജു പാറപ്പുറം,, അജീഷ് പുത്തൻപുരയ്ക്കൽ, കെ.പി ചാക്കോച്ചൻ, സനിൽ വാണിയംപാറ, ജയൻ പൂശ്ശേരി, ചാക്കോ ചിറമേൽ, ബാബു കൊള്ളന്നൂർ, ഗീവർഗീസ്, യോഹന്നാൻ, വി.സി മാത്യു, ബാബു ജോസ് തട്ടിൽ, മേഴ്‌സി ടീച്ചർ എന്നിവരും സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

