
പീച്ചിഡാം റോഡിലെ മരണക്കുഴികൾ:
റോഡ് ഉപരോധിച്ച് വാഴനട്ട് പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
തകർന്ന പീച്ചിഡാം റോഡിലെ യാത്രക്കാരെ ദുരിതത്തിലാക്കുന്ന അപകട കുഴികൾ എത്രയും വേഗം അടച്ചു സഞ്ചാര്യ യോഗ്യമാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പലം സെന്ററിൽ റോഡ് ഉപരോധിച്ചു റോഡിലെ കുഴിയിൽ വാഴ നട്ടു പ്രതിഷേധിച്ചു . പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ സി അഭിലാഷ് സമരം ഉദ്ഘാടനം ചെയ്തു.
പീച്ചി ഡാമിലെ കളക്ഷൻ കാശ് എടുത്ത് ഉത്സവ മാമാങ്കം നടത്താൻ പോകുന്ന എംഎൽഎ അടിയന്തരമായി പീച്ചി റോഡ് മുതൽ വിലങ്ങന്നൂർ വരെയുള്ള
6 KM റോഡിലെ കുഴികൾ അടയ്ക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും പീച്ചി ഡാമിന് അടിവശത്തുള്ള റോഡുകൾ, നദികര അമ്പലം മയിലാട്ടുംപ്പാറ റോഡ്, ഡാമിനകത്തുള്ള പ്രവർത്തനം നിലച്ച മ്യൂസിക് ഫൗണ്ടൻ, നിശ്ചലമായ പീച്ചി ഗസ്റ്റ് ഹൌസ്, ഉപയോഗശൂന്യമായ പിച്ചി സിമ്മിംഗ് പൂൾ, കെട്ടിടപ്പണി പൂർത്തീകരിച്ചിട്ടും മാറ്റിസ്ഥാപിക്കാൻ കഴിയാത്ത ഗവൺമെന്റ് ഡിസ്പെൻസറി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീർത്തും പരാജയമായി മന്ത്രി കെ രാജൻ മാറിക്കഴിഞ്ഞെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ സി അഭിലാഷ് പറഞ്ഞു
ഡിസിസി മെമ്പർ ശകുന്തള ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, പഞ്ചായത്ത് മെമ്പർമാരായ ഷൈജു കുര്യൻ ശ്രീജു സി എസ്, കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് ബ്ലെസ്സൺ വര്ഗീസ് കോൺഗ്രസ് നേതാക്കളായ സജി താണിക്കൽ, ജിഫിൻ ജോയ്, കെ എം പൗലോസ്,വി ബി ചന്ദ്രൻ, ബേബി ആശാരിക്കാട്,ജയ്മോൻ ഫിലിപ്പ്, തോമസ് ടി കുര്യൻ, ഉല്ലാസ് പോൾ, തോമസ് വീണ്ടശ്ശേരി,ബാബു വള്ളംകുളം, ജോജോ കണ്ണാറ,ബേസിൽ തമ്പി,അർജുൻ ലാൽ,ജോസ് മൈനാട്ടിൽ,സുലൈമാൻ അൽപ്പാറ, ശങ്കരൻകുട്ടി ഇമ്മട്ടിപറമ്പ് എന്നിവർ നേതൃത്വം നൽകി
9 വർഷമായി റീടറിങ് നടത്താത്ത റോഡിലെ പീച്ചിറോഡ് ജങ്ഷൻ, ഇടപ്പലം, പള്ളിക്കണ്ടം, വാരിയത്ത്പടി, ആൽപ്പാറ, കണ്ണാറ എന്നിവിടങ്ങളിലാണ് കൂടുതൽ തകർന്ന് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. റോഡിലെ ടാറിങ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടതും മെറ്റൽ ഇളകി റോഡിന്റെ വശങ്ങളിൽ കിടക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ഇത്രയൊക്കെ ആയിട്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
പീച്ചിഡാം റോഡ് റീടാറിങ് നടത്തേണ്ട സമയം കഴിഞ്ഞിട്ടും റീടാറിങ് നടത്തുകയോ സമയാസമയങ്ങളിൽ വേണ്ട അറ്റകുറ്റ പണികൾ നടത്തുകയോ ചെയ്യാതിരുന്നതാണ് ഇന്നത്തെ ശോചനീയാവസ്ഥയ്ക്ക് പ്രധാന കാരണം എന്ന് പീച്ചി മണ്ഡലം പ്രസിഡണ്ട് ബാബു തോമസ് പറഞ്ഞു.
പ്രാദേശിക വാർത്തകൾ what’s appൽ ലഭിക്കുന്നതിന് click ചെയ്യുക👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU

