January 27, 2026

വഴുക്കുംപാറയിൽ വീടിന് മുകളിൽ തേക്ക് മരം വീണു

Share this News

വഴുക്കുംപാറ ഗ്രീൻ വാലി റോഡിൽ ആലപ്പാട്ട് വീട്ടിൽ
ജെയ്സൺ ആന്റണി എന്ന വ്യക്തിയുടെ  വീട്ടിലേക്കാണ് ഇന്നലെ രാത്രി 8 മണിക്ക് ഉണ്ടായ കാറ്റിലും മഴയിലും വന ഭൂമിയിൽ നിന്ന് തേക്ക് മരം കടപ്പുഴകി വീണത്. വീട് ഭാഗികമായി തകർന്നു . മരം വീഴുന്ന സമയത്ത് വീട്ടിൽ ജെയ്സനും ഭാര്യയും രണ്ട് മക്കളും  ഉണ്ടായിരുന്നു. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത് . തകർന്ന റൂമിലായിരുന്നു ജെയ്സൺ . പാണഞ്ചേരി പഞ്ചായത്തിലെ ആറാം വാർഡിലാണ് വീടിന് മുകളിലേക്ക് തേക്ക് മരം വീണത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും വാർഡ് മെമ്പർ ബിജോയ് ജോസും സംഭവ സ്ഥലത്ത് എത്തി. സമീപത്ത് അപകട ഭീഷിണിയിൽ ഇനിയും മരങ്ങൾ നിൽക്കുന്നുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!