
ഇന്നത്തെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് മാറ്റിവച്ചു
അമിതേഷിൻ്റെ മരണം അനുശോചനം രേഖപ്പെടുത്തി ഇന്നത്തെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് മാറ്റിവച്ച് യൂത്ത് കോൺഗ്രസ്.
ആൽപ്പാറ
മണലി പുഴയിലെ ചോരകടവിൽ അപകടത്തിൽപെട്ട് മരണമടഞ്ഞ ആൽപ്പാറ ചുള്ളിവളപ്പിൽ ഹരിദാസ് മകൻ അമിതേഷിന് ആദരാഞ്ജലികൾ അർപ്പിച്ച് പുഷ്പാർച്ചന നടത്തി ഇന്നത്തെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് മാറ്റിവെച്ച് യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി. കുട്ടികൾക്കായി
ഏപ്രിൽ 30 മുതൽ മെയ് 30 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന സൗജന്യ ഫുട്ബോർ കോച്ചിംഗ് ക്യാമ്പാണ് ആൽപ്പാറ ടർഫ് കോർട്ടിൻ യൂത്ത് കോൺഗ്രസ് നടത്തി വന്നിരുന്നത്. മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജജ് പൊടിപ്പാറ അനുശോചന സന്ദേശം നൽകി.
എല്ലാ കുട്ടികളും നിർബന്ധമായും നീന്തൽ പഠിക്കണമെന്നും, കുളിക്കാനായി പുഴയിൽ ഇറങ്ങുന്ന കുട്ടികൾ മാതാപിതാക്കളുടെയോ മുതിർന്നവരുടേയോ സാന്നിധ്യത്തിൽ മാത്രമേ വെള്ളത്തിൽ ഇറങ്ങാവൂ എന്നും നീന്തലറിയാത്തവർ ഒരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങരുത് എന്നുമുള്ള മാർഗ്ഗനിർദ്ദേശം ജോർജ്ജ് പൊടിപ്പാറ നൽകി. പാണഞ്ചേരി പഞ്ചായത്തിലെ
മുഴുവൻ കുട്ടികൾക്കും സൗജന്യ നീന്തൽ പരിശീലനം നൽകുന്നത് യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്നും ,ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് നാളെ മുതൽ പുനരാരംഭിക്കുമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ് പറഞ്ഞു.കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡൻറ് കെ .പി ചാക്കോച്ചൻ, പഞ്ചായത്തംഗങ്ങളായ സുശീല രാജൻ,ഷൈജു കുരിയൻ,കെ. പി എൽദോസ്,ഷിബു പീറ്റർ, ബിനു കെ.വി, സജി ആൻഡ്രൂസ്, ജോജോ കണ്ണാറ തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

