
മണലിപ്പുഴയിൽ മുങ്ങിമരിച്ച ആൽപ്പാറ ചുള്ളിവളപ്പിൽ അമിതേഷ് (17) ൻ്റെ സംസ്ക്കാരം ഇന്ന്
മണലിപ്പുഴയിൽ ആൽപ്പാറ ചോരക്കടവിൽ 17 വയസ്സുകാരൻ മുങ്ങി മരിച്ചു. ആൽപ്പാറ ചുള്ളിവളപ്പിൽ ഹരിദാസിന്റെയും പ്രിയയുടെയും മകൻ അമിതേഷ് 17 ആണ് മരിച്ചത്. പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ട് 4:30 യോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ ആണ് അപകടം നടന്നത്. സംസ്ക്കാരം ഇന്ന് (07.05.2025) ഉച്ചതിരിഞ്ഞ് 2.30 ന് വടൂക്കര SNDP ശ്മശാനത്തിൽ നടക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

