
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലും, പട്ടിക്കാട് കുടുംബരോഗ്യ കേന്ദ്രത്തിലും നിർമ്മിച്ച വാട്ടർ കിയോസ്‌ക്കുകൾ ഉദ്ഘാടനം ചെയ്തു
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലും, പട്ടിക്കാട് കുടുംബരോഗ്യ കേന്ദ്രത്തിലും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച വാട്ടർ കിയോസ്‌ക്കുകളുടെ ഉദ്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി നിർവ്വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസിന ഷാജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ് ബാബു, ജനപ്രതിനിധികളായ രമ്യ രാജേഷ്, ഷൈലജ വിജയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

