
നവജ്യോതി ടീച്ചേഴ്‌സ് എജ്യുക്കേഷൻ കോളേജ് ഒളരിക്കര എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മുക്കാട്ടുകര ബെത്‌ലഹേം ഹയർസെക്കൻഡറി സ്‌കൂളിൽ രക്തദാനക്യാമ്പ് നടത്തി
നവജ്യോതി ടീച്ചേഴ്‌സ് എജ്യുക്കേഷൻ കോളേജ് ഒളരിക്കര എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മുക്കാട്ടുകര ബെത്‌ലഹേം ഹയർസെക്കൻഡറി സ്‌കൂളിൽ രക്തദാനക്യാമ്പ് നടത്തി. ദശദിന ക്യാമ്പിനോടനുബന്ധിച്ച് തൃശ്ശൂർ ജനറൽ ആശുപത്രിയിലേയ്ക്കാണ് രക്തം ദാനം ചെയ്തത്. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് എമർജൻസി ആവശ്യത്തിന് ബ്ലഡ് സ്‌റ്റോക്ക് കരുതുന്നതിന്റെ ഭാഗമായി നടത്തിയ ക്യാമ്പിൽ കുട്ടികളെ കൂടാതെ മുതിർന്നവരും രക്തദാനം നടത്തി.
കോർഡിനേറ്റർ ജോഷിൻ ജോർജ്ജ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി. മാത്യു, സ്റ്റുഡന്റസ് ലീഡർ റോസ് ബി. ചിറയത്ത്, അശ്വതി കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
