
പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ സംരംഭകർക്കുള്ള ലോൺ, ലൈസൻസ്, സബ്സിഡി മേള നടത്തി
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് ലോൺ, ലൈസൻസ്, സബ്സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി ഉദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ സ്വാഗതം പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് വികസന ഓഫീസർ അശ്വിൻ വി പദ്ധതി അവതരണം നടത്തി കുടുംബശ്രീ വൈസ് ചെയർ പേഴ്സൺ മിനി ജോണി, വ്യവസായ വാണിജ്യ വകുപ്പ് ഇന്റേൺ അഭിലാഷ് വാർഡ് മെമ്പർ മാരായ ഷൈലജ വിജയകുമാർ, അനീഷ് മേക്കര, ആരിഫ റാഫി എന്നിവർ പങ്കെടുത്തു. കെ സ്വിഫ്റ്റ് സർട്ടിഫിക്കറ്റ് , ഉദ്യം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കുടുംബശ്രീ ME അഫിലിയേഷൻ സെർറ്റിഫിക്കറ്റ് വിതരണവും ഉണ്ടായിരുന്നു. തുടർന്ന് സംരംഭകർക്ക് വിവിധ സർക്കാർ വകുപ്പുകളുടേയും വിവിധ ബാങ്കുകളുടേയും വിവിധ വകുപ്പ് പ്രതിനിധികളെ മുഖാമുഖം കണ്ട് സംസാരിക്കുന്നതിനുളള അവസരവും ഉണ്ടായിരുന്നു.


