
ചൂലിപ്പാടം വൃന്ദാവനം റെസിഡൻഷ്യൽ അസോസിയേഷൻ്റെ രണ്ടാം വാർഷികാഘോഷം നടത്തി
ചൂലിപ്പാടം വൃന്ദാവനം റെസിഡൻഷ്യൽ അസോസിയേഷൻ, രണ്ടാം വാർഷിക ആഘോഷം പ്രൗഡഗംഭീരമായി നടത്തി. വിശിഷ്ട വ്യക്തിത്വങ്ങൾ നിറഞ്ഞ വേദിയിൽ വൃന്ദാവനം അസോസിയേഷൻ പ്രസിഡന്റ് അമ്മിണി തോമസ് അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, പട്ടിക്കാട് യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ
ഹർദ്ധിക് മീണ IPS, (പീച്ചി പോലീസ് സ്റ്റേഷൻ) വിശ്ഷ്ട അതിഥിയായി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വൃന്ദാവനം റെസിഡൻഷ്യൽ അസോസിയെഷനും, അതിലെ കുടുംബങ്ങൾക്കും സമൂഹത്തിൻ എങ്ങനെ മികച്ച ഇടപെടലുകൾ നടത്താം എന്നതിനെ സംബന്ധിച്ച ബോധവത്കരണ ക്ലാസ് ആനന്ദ് DS, (സബ്. ഇൻസ്‌പെക്ടർ. പീച്ചി പോലീസ് സ്റ്റേഷൻ) നൽകി. അസോസിയേഷന്റെ വരും കാല പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ അസോസിയെഷൻ സെക്രട്ടറി സിസിലി ജോയ് വിവരണം നൽകി.
ജിജി കുര്യൻ ( വെള്ളാനി റെസിഡന്ഷ്യൽ അസോസിയേഷൻ), ജോയ് NC (മഹാത്മ റെസിഡൻഷ്യൽ അസോസിയേഷൻ),
ശശി കറുകയിൽ (ഉദയഗിരി റെസിഡന്ഷ്യൽ അസോസിഷൻ), എന്നിവർ ആഘോഷ പരിപാടികൾക്ക് ആശംസകൾ അറിയിച്ചു.
വൃന്ദവനം അസോസിയേഷൻ ഭരണ സമിതി അംഗങ്ങളായ ശ്രീനാഥ് കെ.പി, റോയ് കുരുവിള, ശ്യാമള, ഷീല, ജിബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.അസോസിയേഷൻ ട്രെഷറർ അഞ്ജു അബീഷ് നന്ദി പറഞ്ഞു. തുടർന്ന് നടന്ന ഗാനമേള ഉൾപ്പടയുള്ള കലാപരിപാടികളാൽ വാർഷിക ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
