
നല്ല ഇടയന് ആദരാഞ്ജലിയർപ്പിച്ച് പട്ടിക്കാട് സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളി
പട്ടിക്കാട് സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളി ആഗോള കത്തോലിക്കാ സഭയ്ക്ക് വഴിവിളക്ക് ആയിരുന്ന നല്ല ഇടയനായ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് നന്ദി പറഞ്ഞും ആദരാഞ്ജലികൾ അർപ്പിച്ചും സ്നേഹ പ്രണാമമർപ്പിച്ചും ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ പട്ടിക്കാട് നഗരമധ്യേ വിലാപയാത്രയും പുഷ്പാർച്ചനയും നടത്തി വികാരി ഫാ ഡെന്നി താണിക്കൽ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ചടങ്ങുകൾക്ക് ഡീക്കൻ ജോബിൻ ഐനിക്കൽ കൈക്കാരന്മാരായ ചാക്കോച്ചൻ ചിറമൽ, അജീഷ് പുത്തൻപുരക്കൽ, ബിജു നീലങ്കാവിൽ തുടങ്ങിയവർ നേതൃത്വം നൽകി


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

