
ലഹരി ബോധവത്ക്കരണ ക്യാമ്പയിൻ;യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ലഹരി ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി ജോസ് ആലുക്കാസ് വിന്നേഴ്സ് ട്രോഫിക്കും ദേവസി ആറ്റത്തറ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തറ ക്യാമ്പ് നൗ ടർഫിൽ കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കൊടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജകമണ്ഡലം പ്രസിഡൻറ് ആൽജോ ചാണ്ടി അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഹരീഷ് മോഹൻ സമ്മാനദാനം നടത്തി .യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രമോദ് സി ,ഡിസിസി ജനറൽ സെക്രട്ടറിമാരായ ജെയ്‌ജു സെബാസ്റ്റ്യൻ ,ടി എം രാജീവ്, യൂത്ത് കോൺഗ്രസ് ,കോൺഗ്രസ് നേതാക്കന്മാരായ റിസൺ വർഗീസ്, വിഷ്ണു ചന്ദ്രൻ,റെജിൻ നാലുകണ്ടതിൽ, ഷൈജു കുര്യൻ,ഡേവിസ് ചക്കാലക്കൽ,സിനോയ് സുബ്രഹ്മണ്യൻ ,നോബിൻ തച്ചേലിക്കര ,ബിനോയ് പഠിക്കല,ഉണ്ണി കൊച്ചുപുരയ്ക്കൽ, സമീഷ് പി എസ്,സുമേഷ് മുല്ലക്കര, ജിഫിൻ ജോയ്, ധനേഷ് കെ ദാസ് എന്നിവർ നേതൃത്വം കൊടുത്തു.കൂർക്കഞ്ചേരി ടീം വിന്നേഴ്സും പുത്തൂർ ടീം റണ്ണേഴ്സ് ആയി.വനിത ഫുട്ബോൾ മാച്ചും, സൗഹൃദ ഫുട്ബോൾ മത്സരങ്ങളും നടത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
