
മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു
മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു .
മാസപ്പടി അഴിമതിയിൽ മകൾ പ്രതിചേർക്കപ്പെട്ട സ്ഥിതിക്ക് മുഖ്യമന്ത്രി പദവിയിൽ തുടരാൻ പിണറായി വിജയൻ അർഹനല്ല എന്നും ആരോപിച്ചും അഴിമതി വീരൻ പിണറായി വിജയൻ രാജിവെക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും കോലം കത്തികലും നടത്തി.മണ്ണുത്തി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. യൂ.മുത്തുവിന്റെ അധ്യക്ഷതയിൽ പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. എൻ. വിജയകുമാർ ഉദ്ഘാടനം ചെയ്തു എൻ. എസ്. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി നേതാക്കളായ എ. വി.സുദർശൻ, ബേബി പാലോലിക്കൽ, ജോണി അരിമ്പൂർ,കെ. കെ.കാസിം,മജീദ് കെ.എച്ച്, രവി സി. കെ, സി. ജെ.രാജേഷ്, പ്രദീപ് വി. എസ്, രാജേഷ് വി.ആർ,സഫിയ ജമാൽ, ഫിലോമിന ജോസ്, വിപിൻ ഇ.ആർ, തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

