
പട്ടിക്കാട് സെൻ്റ് സേവിയേഴ്‌സ് ഫൊറോന ചർച്ച് കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധജനകീയ കർമ്മ സേനയും അതിന്റെ പ്രവർത്തന ഉദ്ഘാടനവും നിർവഹിച്ചു. പട്ടിക്കാട് സെന്റ് സേവിയേഴ്‌സ് ഫൊറോന ചർച്ച് വികാരി വെരി റവ: ഫാദർ ഡെന്നി താണിക്കൽ അധ്യക്ഷത വഹിച്ച സൗഹൃദ യോഗം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് പി. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പീച്ചി പോലീസ് സബ് ഇൻസ്പെക്‌ടർ ആനന്ദ് സി എം മുഖ്യപ്രഭാഷണം നടത്തി. മദ്യവിരുദ്ധ സമിതി ഫൊറോന ആനിമേറ്റർ ഫാദർ ഷിജോൺ കുഴിക്കാട്ട് മ്യാലിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.വർദ്ധിച്ചുവരുന്ന എംഡിഎംഎ പോലുള്ള ലഹരി വസ്‌തുക്കളുടെ ഉപയോഗം നമ്മുടെ സമൂഹത്തെ, യുവതലമുറയെ, വിദ്യാർത്ഥി സമൂഹത്തെ, പാടെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലുള്ളവരെ സമുന്നയിപ്പിച്ചുകൊണ്ട് ഒരു ജനകീയകർമ്മ സേനയ്ക്ക് രൂപം കൊടുത്തു .പാണഞ്ചേരി പഞ്ചായത്തിലെ എല്ലാ ഹൈസ്‌കൂളുകളുടെയും ഹയർസെക്കൻഡറി സ്കൂളുകളുടെയും ലോവർ പ്രൈമറി സ്‌കൂളുകളുടെയും പ്രതിനിധികൾ, വ്യത്യസ്തത ക്ലബ്ബുകളുടെ പ്രതിനിധികൾ, വ്യത്യസ്‌ത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, വിവിധ മാധ്യമപ്രവർത്തകർ, ടാക്‌സി, ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ പ്രതിനിധികൾ, ജനപ്രതിനിധികൾ, പട്ടിക്കാട് പള്ളിയിലെ ലഹരി വിരുദ്ധ കർമ്മ സേന അംഗങ്ങൾ തുടങ്ങി എല്ലാ മേഖലകളെയും സമുന്നയിപ്പിച്ചു കൊണ്ടാണ് കർമ്മ സേനയ്ക്ക് രൂപം കൊടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയും ഫൊറോന വികാരി ചെയർമാനുമായി 51 അംഗ കമ്മിറ്റിയും രൂപീകരിച്ചു.ലഹരിവസ്തുക്കളുടെ ഉപയോഗം യുവതലമുറയിലും വിദ്യാർഥികൾക്കിടയിലും വർധിച്ചുവരുന്ന സാഹചര്യത്തിൽ സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലുള്ളവരെ ഒന്നിപ്പിച്ചുകൊണ്ട് ലഹരിക്കെതിരെ പോരാടുക എന്നതാണ് കർമ്മസേനയുടെ ലക്ഷ്യമെന്ന് ചെയർപേഴ്‌സൻ ലീലാമ്മ തോമസ് വിശദികരിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ വിവധ സ്‌കൂളുകൾ, സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, ഡ്രൈവേഴ്‌സ് യൂണിയനുകൾ എന്നിവയുടെ പ്രതിനിധികൾ, ജനപ്രതിനിധികൾ, ഫൊറോന പള്ളിയിലെ ലഹരിവിരുദ്ധ സേനയിലെ അംഗങ്ങൾ എന്നിവരെല്ലാം കർമ്മസേനയുടെ ഭാഗമാകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
