
ഫണ്ടുകൾ അനുവദിക്കുന്നില്ല; കൂട്ടാല ഇരുപതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലം കത്തിച്ചു പ്രതിഷേധം നടത്തി
ഇരുപതാം വാർഡിലേക്ക് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ ഫണ്ടുകൾ അനുവദിക്കുന്നില്ല എന്ന് ആരോപിച്ച് കൂട്ടാല ഇരുപതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുടിക്കോട് സെന്ററിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്റെയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസിന ഷാജുവിന്റെയും , ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജുവിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു.
വാർഡ് കോൺഗ്രസ് പ്രസിഡന്റ് എ എസ് ഷംസുദീൻ അധ്യക്ഷതവഹിച്ചു.
പഞ്ചായത്തംഗം സി എസ് ശ്രീജു പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.
പാണഞ്ചേരി പഞ്ചായത്തിലെ കൂട്ടാല വാർഡിൽ വികസന പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല എന്ന് ആരോപിച്ച് സിപിഐഎം കൂട്ടാല ബ്രാഞ്ചിന്റെ നേതൃത്വത്തിൽ
നടത്തിയ
പ്രതിഷേധം രാഷ്ട്രീയ നാടകം ആണെന്നും ഈ വാർഡിൽ നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് മെമ്പറും വൈസ് പ്രസിഡന്റും കൂടിയായ
ഫ്രാൻസിന ഷാജു കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ ഒരു രൂപ പോലും ഈ വാർഡിലേക്ക് ഫണ്ട് അനുവദിച്ചിട്ടില്ല എന്നും പഞ്ചായത്ത് മെമ്പർ ശ്രീജു ആരോപിച്ചു. പഞ്ചായത്ത് പ്രസിഡൻ്റും, ജില്ലാ പഞ്ചായത്ത് മെമ്പറും, മന്ത്രിയായ
എം എൽ എ യും കോൺഗ്രസുകാരനായ തന്നോട് വികസനത്തിന് ആവശ്യമായ ഫണ്ട് തരുന്ന കാര്യത്തിൽ പക്ഷപാതം കാണിക്കുകയാണെന്നും സി എസ് ശ്രീജു പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ തദ്ദേശ സംവിധാനത്തിൽ നിന്നും കിട്ടുന്ന ഫണ്ടുകൾക്കനുസരിച്ച് നടപ്പിലാക്കിയിട്ടുണ്ട് എന്നും പോരായ്മ ഉള്ളത് ഫണ്ട് ലഭ്യമാകുന്നതിനനുസരിച്ച് നടപ്പിലാക്കുമെന്നും ശ്രീജു കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാക്കളായ
വി പി സുഭദ്ര, ജോസ് മൈനാട്ടിൽ,സുലൈമാൻ അറയിലകത്ത്, ഇസ്മയിൽ, ഇബ്രാഹിം, കെ ബി സന്തോഷ്, പ്രമോദ്, ബീന സാബു,ബേബി പാലോളിക്കൽ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജിഫിൻൻ ജോയ്, ഷൈജു കുര്യൻ, ബ്ലെസ്സൻ വർഗീസ്,ജിസ്സൻ സണ്ണി, സിബിൻ ജോസഫ് കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം പൗലോസ്, അനിൽ നാരായണൻ,ജയ്മോൻ ഫിലിപ്പ്,സുനി കൂട്ടാല എന്നിവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

