January 27, 2026

എ.ഐ. വൈ.എഫ് – എ.ഐ.എസ് എഫ് പാണഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു

Share this News
ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു

വിദ്യാർത്ഥികൾക്കിടയിൽ ഇടം പിടിക്കുന്ന ലഹരിവസ്തുകളുടെ ഉപയോഗത്തിനെതിരെ ബോധവൽക്കരണ ലഘുരേഖ വിതരണവുമായി AlYF – AISF പ്രവർത്തകർ SSLC പരീക്ഷ പൂർത്തിയാക്കി സ്കൂൾ അടയ്ക്കുന്ന ദിവസമായ ഇന്ന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ലഹരിക്ക് എതിരായ ലഘുലേഖ വിതരണവും ബോധവൽക്കരണവും നടത്തി.   ക്യാമ്പയിൻ സി പി ഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ ഉദ്ഘാടനം ചെയ്തു
AIYF മേഖല സെക്രട്ടറി നിജു കണ്ണാറ, മേഖല പ്രസിഡന്റ് രമ്യ രാജേഷ്,തുടങ്ങിയവർ നേതൃത്വം നൽകി CPI പാണഞ്ചേരി ലോക്കൽ കമ്മറ്റി അംഗം രാജേഷ് പി വി, AISF മണ്ഡലം ജോ.സെക്രട്ടറി ആൽവിൻ AISF മണ്ഡലം കമ്മറ്റി അംഗം റിതു Aiyf മേഖലകമ്മറ്റി അംഗങ്ങളായ മിഥുൻ, അനിൽ തുടങ്ങിയവരും പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇  https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!