
ഓൾ ഇന്ത്യ മാസ്റ്റേഴ്‌സ് ആൻഡ് വെറ്ററൻസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം മെഡൽ നേടി മുടിക്കോട് സ്വദേശി ജ്യോതിഷ്
ഗോവയിൽ വെച്ച് നടന്ന 47-ാം മത് ഓൾ ഇന്ത്യ മാസ്റ്റേഴ്‌സ് ആൻഡ് വെറ്ററൻസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മുടിക്കോട് സ്വദേശി ജ്യോതിഷ് ഐനിക്കാടനും കൊല്ലം സ്വദേശി പ്രദീപും വെങ്കല മെഡൽ കരസ്ഥമാക്കി. മെഡൽ നേട്ടത്തോടെ ഇന്ത്യയെ പ്രതിനിധീകരിച്ച് വേൾഡ് ചാമ്പ്യൻഷിപ്പിൽ തായ്ലഡിൽ കളിക്കാനുള്ള അവസരം കൂടി ജ്യോതിഷ് നേടി.
മുടിക്കോട് ഐനിക്കാടൻ വീട്ടിൽ രാമകൃഷ്ണൻ, കമലാക്ഷി ദമ്പതികളുടെ മകനാണ് ജ്യോതിഷ്. ഭാര്യ ആതിര.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

