
തെക്കുംപാടം കന്നുകാലിച്ചാൽ അങ്കണവാടി കുട്ടികൾക്ക് പോഷകാഹാര വിതരണം ആരംഭിച്ചു
തെക്കുംപാടം, കന്നുകാലിചാൽ അങ്കണവാടികളിൽ കുട്ടികൾക്ക് പോഷകാഹാരങ്ങളായ അണ്ടിപ്പരിപ്പ്, ബദാം, ഈന്തപ്പഴം, ഉണക്കമുന്തിരി നൽകൽ പദ്ധതിയുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് അംഗം അനീഷ് മേക്കര കുട്ടികൾക്ക് നൽകി നിർവ്വഹിച്ചു. അംഗണവാടി വർക്കർമാരായ സിന്ധു, മിനി, ALMC അംഗങ്ങൾ, രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. പദ്ധതി നടത്തിപ്പിനായി 2 ലക്ഷം രൂപ അനുവദിച്ച ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ അനീഷ് അഭിനന്ദിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
