
മാലിന്യമുക്ത നവകേരളം; അജൈവ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പിഴ ചുമത്തി
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ അജൈവ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പിഴ ചുമത്തി. എടപ്പലം ക്ഷേത്രം പരിസരത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും മറ്റൊരു വ്യക്തി പ്ലാസ്റ്റിക് വസ്തുക്കൾ അലക്ഷ്യമായി സൂക്ഷിച്ചതിനുമാണ് പിഴ ഈടാക്കിയത്. 15000 രൂപയാണ് പിഴ ചുമത്തിയത്. അസി.സെക്രട്ടറി സുമേഷ് പി.ആർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രജിത, അഭിലാഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും, മാലിന്യം കത്തിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി ജോൺ പി.ആർ. അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

