
എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പരിശോധന; നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് പിഴ ചുമത്തി
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പട്ടിക്കാട് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിൽ നിന്ന് 7.87 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. സ്ഥാപന ഉടമയിൽ നിന്ന് 5000 രൂപ പിഴ ഈടാക്കി. കൂടാതെ അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിച്ചതിനും ലൈസൻസില്ലാതെ സ്ഥാപനം പ്രവർത്തിപ്പിച്ചതിനും കെട്ടിട ഉടമകൾക്ക് 6500 രൂപ വീതം പിഴ ഈടാക്കി. പരിശോധനയിൽ അസി.സെക്രട്ടറി, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

