
ചുവന്നമണ്ണ് നിർമലഗിരി സെന്റ് ജോസഫ് ദേവാലയത്തിൽ ഊട്ടുതിരുനാളിന് കൊടിയേറി
ചുവന്നമണ്ണ് നിർമലഗിരി സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ ഔസേപ്പിതാവിന്റെ ഊട്ടുതിരുന്നാളിന് വികാരി ഫാ.അനു ചാലിൽ കൊടിയേറ്റി. തിരുന്നാൾ കൺവീനർ ജോസ് വല്ലുരാൻ, കൈക്കാരന്മാരായ ഫ്രാൻസിസ് വല്ലുരാൻ, സൺസി അറയ്ക്കൽ, റിജോ പത്രോസ് എന്നിവർ നേതൃത്വം നൽകി. മാർച്ച് 16 നടക്കുന്ന തിരുന്നാൾ ദിന പരിപാടികൾക്ക് തൃശൂർ അതിരൂപത വികാരി ജനറൽ ഫാ.ജെയ്സൺ കൂനപ്ലാക്കൽ നേതൃത്വം നൽകും. ജോസഫ് നാമധാരികളെ ആദരിക്കൽ, ലില്ലിപ്പു സമർപ്പണം, അടിമ സമർപ്പണം തുടർന്ന് ഊട്ടുനേർച്ച എന്നിവ ഉണ്ടായിരിക്കും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
