
ലോക വനിത ദിനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ ടീച്ചർ രേഖ ലോഹിദാക്ഷനെയും, തൃശ്ശൂർ ഈസ്റ്റ് ഉപജില്ല സംസ്കൃത കലോത്സവത്തിൽ ഗാനാലാപനത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ എൽഗാ സാബുവിനെയും പൊന്നാട ചാർത്തി മൊമന്റോ നൽകി ആദരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിഫിൻ ജോയി അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് ഉദ്ഘാടനം ചെയ്തു.
1990 മുതലാണ് മാർച്ച് 8 രാജ്യാന്തര വനിതാ ദിനമായി ആഘോഷിച്ച് തുടങ്ങിയത്. സ്ത്രീകളുടെ സാമൂഹിക തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഈ ദിനം കൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.
ആശാവർക്കർമാർ ഉൾപ്പെടെ ഇന്നും വിവിധ അവകാശങ്ങൾക്കായുള്ള സ്ത്രീ പോരാട്ടം നടന്നു കൊണ്ടിരിക്കുകയാണ് എന്ന് കെ സി അഭിലാഷ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാക്കളായ ബ്ലെസ്സൺ വര്ഗീസ്, ജിസൻ സണ്ണി, പ്രിൻസ് കെ എഫ്, സിബിൻ ജോസഫ്, നിബിൻ ദേവരാജ്, ഷിയാസ് ചാത്തൻകുളം എന്നിവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

