
സെന്റ് ആന്റൺ വിദ്യാപീംത്തിൽ കർഷകദിനം ആചരിച്ചു. വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീംത്തിൽ കർഷകദിനം ആചരിച്ചു. പ്രിൻസിപ്പാൾ ജെന്നി ജെയിംസ് സ്വാഗതം ചെയ്ത ചടങ്ങിൽ അനാമിക പുരുഷൻ കർഷക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.കാർഷിക മേഖലയിൽ പരിചയ സമ്പന്നരായ ബേബി, സുനിൽ, പൗലോസ് എന്നിവരാണ് മുഖ്യാതിഥികളായി. കർഷകരായ ഇവർ ജെന്ന(std 1) , ആർദ്ര (std 4), മെലോണ (std 9) എന്നിവരുടെ രക്ഷിതാക്കളാണ്. പ്രസ്തുത അതിഥികളെ ജെന്നി ടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ചു. ബേബി കർഷകദിനസന്ദേശം നൽകി.അമേയ (Std -VI) ദേവാജ്ഞന (Std – V) അമാനി (Std- III) എന്നീ വിദ്യാർത്ഥിനികൾ കർഷക സ്ത്രീകളായി വേദിയിലെത്തി.ഇവർക്ക് Rose Virginia പ്രോത്സാഹന സമ്മാനം നൽകി. ജെന്നി ജെയിംസ്,സുജാത ടീച്ചർ ചടങ്ങിന് നേതൃത്വം നൽകി .ടീന ടീച്ചർ നന്ദി പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് , അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
